ആദിവാസി സത്യാഗ്രഹത്തിന് മുന്നോടിയായി പ്രചാരണയോഗം

ആദിവാസി സത്യാഗ്രഹത്തിന് മുന്നോടിയായി പ്രചാരണയോഗം

M
MathrubhumiSource Link
ചെറുതോണി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 26, 27 തീയതികളിൽ മന്ത്രി റോഷി അഗസ്റ്റിന്‍റെ ചെറുതോണി ഓഫീസിന് മുന്നിൽ നടത്തുന്ന ആദിവാസി സത്യാഗ്രഹത്തിന് മുന്നോടിയായുള്ള പ്രചാരണ യോഗം നടത്തി. To advertise here, മൂലമറ്റത്ത് സമരസഹായ സമിതി വൈസ് ചെയർമാൻ ടി.ജെ. പീറ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കരിമ്പൻ, കഞ്ഞിക്കുഴി, ചേലച്ചുവട്, മുരിക്കാശ്ശേരി, തോപ്രാംകുടി, വെള്ളയാംകുടി, കട്ടപ്പന എന്നിവിടങ്ങളിലും യോഗം ചേർന്നു സമരസമിതി സെക്രട്ടറി എലിസബത്ത് മാമൻ, രക്ഷാധികാരി ജോസ് ചാണ്ടി, സമരസഹായ സമിതി കൺവീനർ എൻ. വിനോദ് കുമാർ, എ.ഐ.കെ.കെ.എം.എസ്. ജില്ലാ സെക്രട്ടറി എം.ബി. രാജശേഖരൻ എന്നിവർ സംസാരിച്ചു. പെരിഞ്ചാംകുട്ടി ഭൂസമരത്തിന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരമുള്ള ഒരേക്കർ വീതം കൃഷിഭൂമി 158 കുടുംബങ്ങൾക്ക് നൽകണമെന്ന ഉത്തരവ് നടപ്പിലാക്കുക, ഭൂമിയില്ലാത്ത ജില്ലയിലെ എല്ലാവർക്കും കൃഷിഭൂമി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. Published: 20 Mar 2026, 01:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആദിവാസി സത്യാഗ്രഹത്തിന് മുന്നോടിയായി പ്രചാരണയോഗം — Mathrubh… | Boolokam