കണ്ണൂർ: വയനാട് ദുരന്തബാധിതർക്കായി നിർമിച്ച 178 വീടുകളുടെ അവസ്ഥ ആർക്കും നേരിട്ടുപോയി ബോധ്യപ്പെടാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതരെ പൂർണമായും വിശ്വാസത്തിലെടുത്തും അവരുമായി കൃത്യമായ ചർച്ചകൾ നടത്തിയും മാത്രമാണ് പുനരധിവാസത്തിനായുള്ള ഓരോ നീക്കവും സർക്കാർ നടത്തിയത്. കുടുംബങ്ങളെപ്പോലെ ഒത്തൊരുമയോടെ കഴിഞ്ഞവർക്ക് ഒരിടത്ത് തന്നെ ജീവിക്കണമെന്ന ആഗ്രഹം ഉണ്ടായപ്പോഴാണ് ടൗൺഷിപ്പ് എന്ന ആശയം രൂപപ്പെട്ടത്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും ഉൾപ്പെടെ വിളിച്ച് ചർച്ചകൾ നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. To advertise here, വീട് നിർമാണം പൂർത്തിയായപ്പോൾ താമസക്കാരെ വിവരമറിയിച്ചിരുന്നു. എന്നാൽ, മാലിന്യനിർമ്മാർജനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾകൂടി പൂർത്തിയാക്കിയ ശേഷം താമസം തുടങ്ങിയാൽ മതിയെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. നിലവിൽ പട്ടയം നൽകിയാൽ മതിയെന്നും വിഷുവിന് മുൻപായി താമസം തുടങ്ങാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നടപ്പിലാക്കാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഗുണഭോക്താക്കളുമായി ആലോചിച്ചുതന്നെയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് കെ.പി.സി.സി. വീട് നിർമാണവുമായി ബന്ധപ്പെട്ട് ശ്രുതിക്ക് വീട് നൽകാത്തതിലും മുഖ്യമന്ത്രി വിമർശിച്ചു. ആദ്യം ശ്രുതിക്ക് വീടുവെച്ച് കൊടുക്കട്ടെ, എന്നിട്ട് മറ്റുകാര്യങ്ങൾ ചർച്ചചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗ്യാരണ്ടി സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. Published: 06 Apr 2026, 11:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആദ്യം ശ്രുതിക്ക് വീടുനൽകട്ടെ, സർക്കാർനൽകിയ 178 വീടുകൾ ആർക്കും പോയിക്കണ്ട് ബോധ്യപ്പെടാം- മുഖ്യമന്ത്രി
M
MathrubhumiSource Link
about 1 month ago