ടെഹ്റാൻ: യു.എസുമായി കരാറിലെത്താൻ ഒരാളുപോലും ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്റെ സംയുക്തസേനാ കമാൻഡ് വക്താവ് ഇബ്രാഹിം സൊൽഫഖാരി. “നിങ്ങളുടെ ആഭ്യന്തരസംഘർഷങ്ങൾ നിങ്ങൾ നിങ്ങളുമായിത്തന്നെ ചർച്ചനടത്തുന്ന അവസ്ഥയിലെത്തിയോ” എന്ന് ഇറാനുമായി യു.എസ്. ചർച്ചനടത്തിയെന്ന ട്രംപിന്റെ വാദത്തെ പരിഹസിച്ച് സൊൽഫഖാരി പറഞ്ഞു. ഇറാന്റെ ആദ്യത്തെയും അവസാനത്തെയും വാക്ക് ആദ്യദിനംമുതൽ ഒന്നുതന്നെയാണെന്നും ഇപ്പോഴെന്നല്ല ഒരിക്കലും കരാറുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. To advertise here, യു.എസുമായി ആണവചർച്ച നടക്കുന്നതിനിടയിലാണ് ട്രംപ് ഇറാനെ ആക്രമിച്ചതെന്നും അത് ‘നയതന്ത്രചതി’യാണെന്നും ഇനി അത്തരം ചർച്ചകൾ നിരർഥകമാണെന്നും ഇറാൻ വിദേശകാര്യവക്താവ് ഇസ്മായിൽ ബെഘായി പറഞ്ഞു. അതിനിടെ, ഇറാൻ യുദ്ധം തീർക്കുന്നത് സംബന്ധിച്ച തങ്ങളുടെ നയതന്ത്രശ്രമത്തെക്കുറിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ധരിപ്പിച്ചു. ഇറാൻ യു.എസിന് വലിയസമ്മാനം നൽകി -ട്രംപ് ഇറാൻ യു.എസിന് ഹോർമുസുമായി ബന്ധപ്പെട്ട വളരെവലിയ ഒരു സമ്മാനം നൽകിയെന്ന് ട്രംപ് പറഞ്ഞു. “ഇന്നലെ അവർ വളരെ മികച്ച ഒരുകാര്യം ചെയ്തു. അവർ ഞങ്ങൾക്കൊരു സമ്മാനം നൽകി. ആ സമ്മാനം ഇന്നാണ് ലഭിച്ചത്. അത് ഭീമമായ തുകയെക്കാൾ മൂല്യമുള്ള വളരെ വലിയ ഒരു സമ്മാനമാണ്” -ട്രംപ് പറഞ്ഞു. ഈ സമ്മാനം ഹോർമുസിലെ എണ്ണനീക്കവുമായി ബന്ധപ്പെട്ടതാണെന്നും എന്നാൽ, ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്നും സൂചിപ്പിക്കുകയും ചെയ്തു. Content Highlights: Iran officially denies any desire for a nuclear deal with the US., Iranian officials label US diplomatic overtures as deceptive., Trump claims to have received a significant 'gift' related to the Strait of Hormuz., Pakistan and Saudi Arabia discuss diplomatic efforts to de-escalate regional tensions. Published: 26 Mar 2026, 06:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആദ്യത്തേയും അവസാനത്തേയും വാക്ക് ഒന്നുതന്നെ, ഒരിക്കലും കരാറുണ്ടാവില്ല;ട്രംപിനെ പരിഹസിച്ച് ഇറാൻ സൈന്യം
M
MathrubhumiSource Link
about 2 months ago