ആദ്യപട്ടിക വന്നിട്ടും കോൺഗ്രസിലെ സസ്പെൻസ് ഒഴിഞ്ഞില്ല; തൃപ്പൂണിത്തുറയിലും പെരുമ്പാവൂരിലും ആര്?

ആദ്യപട്ടിക വന്നിട്ടും കോൺഗ്രസിലെ സസ്പെൻസ് ഒഴിഞ്ഞില്ല; തൃപ്പൂണിത്തുറയിലും പെരുമ്പാവൂരിലും ആര്?

M
MathrubhumiSource Link
കൊച്ചി: ആദ്യപട്ടിക വന്നിട്ടും കോൺഗ്രസിലെ സസ്പെൻസ് പുറത്തായില്ല. കോൺഗ്രസ് പട്ടികയിൽ സിറ്റിങ് എം.എൽ.എ.മാരെ സ്ഥാനാർഥികളായി പ്രഖ്യാപിച്ചപ്പോൾ തൃപ്പൂണിത്തുറ, പെരുമ്പാവൂർ മണ്ഡലങ്ങൾ ഒഴിച്ചിട്ടു. തൃപ്പൂണിത്തുറയിൽ കെ. ബാബു എം.എൽ.എ. മത്സരിക്കാനില്ലെന്ന് നേരത്തേതന്നെ അറിയിച്ചിരുന്നു. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യുടെ പേരിൽ കേസ് നിലനിൽക്കുന്നതിനാൽ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഇനിയും തീരുമാനമെടുത്തിട്ടില്ല. To advertise here, സിറ്റിങ് എം.എൽ.എ.മാരായ റോജി എം. ജോൺ അങ്കമാലിയിലും അൻവർ സാദത്ത് ആലുവയിലും ഉമാതോമസ് തൃക്കാക്കരയിലും ടി.ജെ. വിനോദ് എറണാകുളത്തും വി.ഡി. സതീശൻ പറവൂരിലും മാത്യു കുഴൽനാടൻ മൂവാറ്റുപുഴയിലും മത്സരിക്കുന്നതിന് ഹൈക്കമാൻഡ് അംഗീകാരം നൽകി. മുൻ എം.എൽ.എ. വി.പി. സജീന്ദ്രനും കുന്നത്തുനാട് മണ്ഡലത്തിൽ ടിക്കറ്റുകിട്ടി. മുകളിൽനിന്ന് നിർദേശം ലഭിച്ചതിനാൽ തിങ്കളാഴ്ച മുതൽതന്നെ ഇവർ ചുവരെഴുത്തുംമറ്റും ആരംഭിച്ചിരുന്നു. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയെ ഒഴിവാക്കുകയാണെങ്കിൽ ആ സീറ്റിലേക്ക് ആരുവരുമെന്നകാര്യമാണ് അറിയാനുള്ളത്. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ തുടങ്ങിയവരുടെ പേരുകളാണ് അവിടെ ചർച്ചചെയ്യുന്നത്. അവസാനനിമിഷവും പ്രതീക്ഷ കൈവിടാതെ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് എൽദോസ് കുന്നപ്പിള്ളി. താൻ പാർട്ടിവിടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പഞ്ചായത്തംഗം മാത്രമാകാൻ മോഹിച്ചിരുന്ന തനിക്ക് ഇതെല്ലാംതന്നത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കെ. ബാബു മാറിയതോടെ തൃപ്പൂണിത്തുറയിൽ സാമുദായിക-ഗ്രൂപ്പ് സമവാക്യങ്ങൾ ചേരുന്ന ആളെയാണ് നേതൃത്വം നോക്കുന്നത്. സീറ്റ് ഈഴവസമുദായത്തിന് നൽകണം. അമ്പലപ്പുഴയിൽനിന്ന് ഒഴിവാക്കപ്പെട്ടേക്കാവുന്ന കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം. ലിജു തൃപ്പൂണിത്തുറയിലേക്ക് വരാനായി ശ്രമിക്കുന്നുണ്ട്. എന്നാൽ സീറ്റ് എ ഗ്രൂപ്പിന്റെതാണെന്നും അവിടെ ഡെപ്യൂട്ടി മേയർ ദീപക് ജോയിയെ മത്സരിപ്പിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് മുതിർന്ന നേതാവായ കെ. ബാബു. അദ്ദേഹത്തെ പിണക്കാനും നേതൃത്വത്തിന് സാധിക്കില്ല. തമ്പി സുബ്രഹ്മണ്യം, രാജു പി. നായർ, അജയ് തറയിൽ എന്നിവരുടെ പേരുകളും തൃപ്പൂണിത്തുറയിൽ ചർച്ചയിലുണ്ട്. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് വരുന്നില്ലെങ്കിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ പരിഗണിച്ചേക്കും. മുൻ മേയർ ടോണി ചമ്മിണി, ജില്ലാ പഞ്ചായത്തംഗം ജോസഫ് മാർട്ടിൻ, ഡി.സി.സി. ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് എന്നീപേരുകളും ചർച്ചയിലുണ്ട്. വൈപ്പിനിൽ മനു ജേക്കബ്, ടോണി ചമ്മണി, ഷെറിൻ വർഗീസ്, ഷാരോൺ പനയ്ക്കൽ എന്നിവരുടെ പേരുകളാണുള്ളത്. യു.ഡി.എഫ്. ഘടകകക്ഷികളായ കേരള കോൺഗ്രസും മുസ്‌ലിം ലീഗും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോതമംഗലത്ത് ഷിബു തെക്കുംപുറം തന്നെയാണ് സ്ഥാനാർഥി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായ ഷിബു നേരത്തേതന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കളമശ്ശേരിയിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂർതന്നെയാണ് സ്ഥാനാർഥി. അബ്ദുൾ ഗഫൂറും നേരത്തേതന്നെ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്നു. ഇടതുസ്ഥാനാർഥികളെല്ലാം പ്രചാരണപ്രവർത്തനങ്ങൾ തുടങ്ങി. മതിലെഴുത്തും പോസ്റ്ററുകളും മണ്ഡലത്തിൽ നിറഞ്ഞുതുടങ്ങി. ആദ്യം ഇറങ്ങാൻ കഴിഞ്ഞതിന്റെ ഗുണം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഓട്ടത്തിലാണ് ഇടതുസ്ഥാനാർഥികൾ. Content Highlights: Congress announces sitting MLAs for most seats in Kochi., Thripunithura and Perumbavoor seats remain undecided due to internal disputes and legal issues., Eldhose Kunnappilly's candidacy in Perumbavoor is under scrutiny., K. Babu pushing for specific representation in Thripunithura., UDF allies Kerala Congress and Muslim League have finalized their candidates. Published: 18 Mar 2026, 08:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആദ്യപട്ടിക വന്നിട്ടും കോൺഗ്രസിലെ സസ്പെൻസ് ഒഴിഞ്ഞില്ല; തൃപ്പ… | Boolokam