ആദ്യസ്‌ഫോടനത്തിൽ ഇറങ്ങിയോടി, ഫോണെടുക്കാൻ പോയപ്പോൾ തീഗോളത്തിലേക്ക്; നോവായി തൊഴിലാളികൾ

ആദ്യസ്‌ഫോടനത്തിൽ ഇറങ്ങിയോടി, ഫോണെടുക്കാൻ പോയപ്പോൾ തീഗോളത്തിലേക്ക്; നോവായി തൊഴിലാളികൾ

എടപ്പാൾ/കൊളത്തൂർ(മലപ്പുറം): തൃശ്ശൂരിൽ വെടിക്കെട്ടു പുരയിലുണ്ടായ ദുരന്തം മലപ്പുറത്തിന്റെ നെഞ്ചിലും കത്തുന്ന നോവായി. ജില്ലയിൽനിന്നുള്ള മൂന്നു തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എടപ്പാൾ സ്വദേശികളായ തട്ടാൻപടി തറക്കൽ ചൊങ്ങലത്തേൽ വിജയൻ(57), തട്ടാൻപടി സ്വദേശിയും ഇപ്പോൾ ആലങ്കോട് അട്ടേക്കുന്ന് താമസക്കാരനുമായ പള്ളിയാലിപ്പറമ്പിൽ മണികണ്ഠൻ(60), കൊളത്തൂർ പൊറ്റമ്മൽ നെടുമ്പറമ്പിൽ സുബ്രഹ്‌മണ്യൻ(കുഞ്ഞൻ-51) എന്നിവരാണ് മരിച്ചത്. To advertise here, നാട്ടിൽ കൂലിവേലയ്ക്കും കോൺക്രീറ്റ് ജോലിക്കുമെല്ലാം പോകുന്ന മണികണ്ഠൻ പൂരം സീസണായാൽ വെടിക്കോപ്പു നിർമാണത്തിനും പോകാറുണ്ട്. അപകടസമയത്ത് ഇദ്ദേഹവും വിജയനും കൂടെയുണ്ടായിരുന്ന ഹിമേഷുമെല്ലാം ചേർന്നാണ് തിരിയും ഗുണ്ടുമെല്ലാമുണ്ടാക്കുന്ന ജോലി ചെയ്തിരുന്നത്. അഞ്ചുപേരുണ്ടായിരുന്ന സംഘത്തിൽ ബാബു എന്ന ഉണ്ണികൃഷ്ണൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഹിമേഷ് ഓടി രക്ഷപ്പെട്ടു. രണ്ടുപേർ മരിച്ചു. മൃതദേഹം 10.30-യോടെ ആലങ്കോട്ടെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരുമെല്ലാം അവസാനമായി മണിയുടെ മുഖമൊന്നു കാണാൻ പോലുമാവാതെ വാവിട്ടു കരയുന്ന കാഴ്ച ഏവരുടെയും മനസ്സിലെ നോവായി. എടപ്പാൾ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗമായിരുന്ന ഉഷയാണ് മണികണ്ഠന്റെ ഭാര്യ. മകൾ: രേഷ്മ, മരുമകൻ: ദിവ്യരാജ്. ഈശ്വരമംഗലം ശ്മശാനത്തിൽ സംസ്‌കരിച്ചു. ഫോണെടുക്കാനുള്ള തിരിച്ചുപോക്കിൽ കത്തിയമർന്ന് വിജയൻ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറിയുമായ സന്ദീപിന്റെ അച്ഛൻ വിജയനും കോൺക്രീറ്റ് പണിക്കാരനാണ്. വെടിക്കെട്ട് സീസണായാൽ ചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ആ ജോലിക്കും പോകാറുണ്ട്. ചൊവ്വാഴ്ച വെടിക്കെട്ടുപുരയിൽ ആദ്യസ്ഫോടനമുണ്ടായപ്പോൾ ഇറങ്ങിയോടിയ ഇദ്ദേഹം കുറച്ചോടിയ ശേഷം മറന്നുവെച്ച ഫോൺ എടുക്കാൻ തിരികെപ്പോയ സമയത്താണ് തീഗോളത്തിലകപ്പെട്ടതെന്ന് വാവിട്ടു കരഞ്ഞ് ഹിമേഷ് പറഞ്ഞു. അപകടവിവരമറിഞ്ഞ് മകൻ സന്ദീപും എടപ്പാൾ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന പി.പി. ബിജോയിയുമടക്കമുള്ള സംഘം രാത്രി തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തി. പല്ലും മറ്റു ചില അടയാളങ്ങളും തിരിച്ചറിഞ്ഞാണ് മൃതദേഹം വിജയന്റേതെന്ന് ഉറപ്പിച്ചത്. രാവിലെ ഡി.എൻ.എ. പരിശോധനയ്ക്കുള്ള കാര്യങ്ങൾകൂടി ചെയ്തശേഷം കൂടെയുള്ളവർ നാട്ടിലേക്ക് തിരിച്ചു. അമ്മ: ചക്കി. ഭാര്യ: സരസ്വതി. മക്കൾ: സന്ദീപ്, സിന്ധുജ. മരുമകൻ: അനീഷ്. ഈശ്വരമംഗലം ശ്മശാനത്തിൽ സംസ്‌കരിച്ചു. പണിതീരാത്ത വീടിനുചാരെ സുബ്രഹ്‌മണ്യൻ ഉറങ്ങും എന്റെ കുഞ്ഞനെ ഒന്നു കണ്ടോട്ടെ എന്ന് അലമുറയിട്ടു കരയുകയായിരുന്നു സുബ്രഹ്‌മണ്യന്റെ സഹോദരിമാരും ഭാര്യ റീനയും. കാണാൻ ബാക്കിയുണ്ടായിരുന്നത് ആ മുഖം മാത്രവും. സുബ്രഹ്‌മണ്യന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെയാണ് കൊളത്തൂരിലെ വീട്ടിലെത്തിച്ചത്. പണിതീരാത്ത കൊച്ചുവീടിന് മുന്നിൽ വലിച്ചുകെട്ടിയ പന്തലിൽ അരമണിക്കൂർപൊതുദർശനത്തിനുവെച്ചു. വേഗം കർമങ്ങൾ പൂർത്തിയാക്കി വീടിനോടു ചേർന്ന പറമ്പിലെ ചിതയിലേക്കെടുത്തു. മൂത്ത ചേച്ചി കാളിയുടെ മകൻ ഉണ്ണികൃഷ്ണൻ ചിതയ്ക്ക് തീകൊളുത്തി. തൊഴിലുറപ്പു തൊഴിലാളിയായ സുബ്രഹ്‌മണ്യൻ വെടിക്കെട്ട് സീസൺ വരുമ്പോഴാണ് ഈ പണിക്ക് പോകാറുള്ളത്. പിതാവ്: പരേതനായ പൊറ്റമ്മൽ കണക്കറായി. മാതാവ്: പരേതയായ കൊയ്ത്ത, ഭാര്യ: റീന. സഹോദരങ്ങൾ: നീലി, കോച്ചി, കാളി, കാർത്ത്യായനി, ദേവു, അയ്യപ്പൻ, കുഞ്ഞാടി. സുബ്രഹ്‌മണ്യൻ, നാട്ടുകാരുടെപ്രിയപ്പെട്ട കുഞ്ഞൻ കൊളത്തൂർ: വിഷു വരുമ്പോൾ കുഞ്ഞേട്ടൻ അടുത്തുള്ള വീടുകളിലൊക്കെ പായ്ക്കറ്റിലാക്കി പടക്കങ്ങൾ കൊണ്ടുവന്നു കൊടുക്കും. പൈസ കൊടുത്താലും മേടിക്കില്ല. കുറച്ചകലെയുള്ളവർക്കാണെങ്കിൽ കുറഞ്ഞവിലയ്ക്ക് പടക്കം കൊടുക്കും- സുബ്രഹ്‌മണ്യന്റെ അയൽവാസിയായ അനൂപ് കണ്ണൻ പറഞ്ഞു. നാട്ടുകാർക്ക് സുബ്രഹ്‌മണ്യൻ കുഞ്ഞനാണ്. വെടിക്കെട്ടിന്റെ കാലമായാൽ അതിന്റെ പണിക്ക് പോകും. 30 കൊല്ലത്തോളമായി പടക്കം വെടിക്കെട്ട് പണിയിലുള്ളയാളാണ്. പലതവണ വെടിക്കെട്ടപകടങ്ങളിൽനിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട കഥകൾ അദ്ദേഹം പറയാറുണ്ടെന്ന് അനൂപ്. എല്ലാവരോടും ധാരാളം സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന ആളായിരുന്നു സുബ്രഹ്‌മണ്യൻ. വെടിക്കെട്ടിനോടും പടക്കപ്പണികളോടുമുള്ള താത്പര്യംമൂലം വെടിക്കുഞ്ഞൻ എന്നും മാമനെ വിളിച്ചിരുന്നു എന്ന് സഹോദരിയുടെ മകൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. 'വെടിക്കെട്ടപകടത്തിന്റെ വാർത്തകൾ ഞങ്ങളും കണ്ടിരുന്നതാണ്. കൂട്ടത്തിൽ മാമനും ഉണ്ടാവുമെന്ന് അറിയില്ലല്ലോ. നേരം വെളുത്തപ്പോഴാണ് അറിയുന്നത് ആൾ അവിടെ ഉണ്ടായിരുന്നു എന്ന്. രാവിലെത്തന്നെ കുഞ്ഞന്റെ മൂത്ത ചേട്ടനും മറ്റും തൃശ്ശൂർക്ക് പോയി. പൂർണമായിട്ടല്ലെങ്കിലും മുഖം വ്യക്തമാവുന്ന മൃതദേഹം തിരിച്ചറിഞ്ഞു. എന്നാൽ വിഷ്ണു എന്ന ആളുടെ മൃതദേഹമാണെന്ന ധാരണയിൽ അദ്ദേഹത്തിന്റെ ആളുകൾ കൊണ്ടുപോകാൻ ഒരുങ്ങുകയായിരുന്നു. കൈയിലെ ഏലസും തോർത്തും കൈയിലുണ്ടായിരുന്ന ഒരു അടയാളവും എല്ലാം അത് സുബ്രഹ്‌മണ്യൻ തന്നെയെന്ന് കൂടുതൽ ഉറപ്പുനൽകി. പ്രായംകൂടി കണക്കാക്കി മോർച്ചറിയിലെ ഡോക്ടർമാരും ഉറപ്പിച്ചു'- ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഇതോടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. സുബ്രഹ്‌മണ്യന് വർഷത്തിൽ ആറുമാസം വെടിക്കെട്ടുപണികളുണ്ടാകും. മറ്റു സമയങ്ങളിൽ നാട്ടിലെ ഏതുപണിക്കും പോകും. ഒരു ഓട്ടോ ഉണ്ടായിരുന്നു. ഭാര്യ റീന തൊഴിലുറപ്പു പണിക്കുംമറ്റും പോകും. തറ സിമന്റ് ചെയ്യാത്ത, മുൻവശം മാത്രം സിമന്റ് തേച്ച ആ ചെറിയ വീട്ടിൽ ഇനി റീന മാത്രം. കൂട്ടിന് സുബ്രഹ്‌മണ്യന്റെ സ്‌നേഹംനിറഞ്ഞ ഓർമ്മകളും. Content Highlights: Three workers from Malappuram (Edappal and Kolathur) died in the Thrissur fireworks disaster., Victims were identified as Vijayan, Manikandan, and Subramanian., The victims were seasoned workers who took up seasonal fireworks work alongside their regular labor jobs., Heartbreaking details of the victims' final moments and their families' grief are documented., Community members and local representatives expressed deep sorrow over the incident. Published: 23 Apr 2026, 07:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആദ്യസ്‌ഫോടനത്തിൽ ഇറങ്ങിയോടി, ഫോണെടുക്കാൻ പോയപ്പോൾ തീഗോളത്തി… | Boolokam