പീരുമേട് : ആനച്ചാൽ ശ്രീധർമശാസ്താ ക്ഷേത്ര ഓഫീസിൽ മോഷണം നടത്തിയശേഷം കടന്നുകളഞ്ഞ ഇടുക്കി, തങ്കമണി, മരിയാപുരം നിരവത്ത് വീട്ടിൽ ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണനെ(48) പീരുമേട്ടിൽ നിന്നും പിടികൂടി. To advertise here, ഇയാൾ പതിനഞ്ചോളം കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. മാർച്ച് 21-ന് ശിക്ഷ കഴിഞ്ഞ് വിയ്യൂർ ജയിലിൽ നിന്നും ഇറങ്ങി മൂന്നാറിലും ആനച്ചാലിലും എത്തി. തുടർന്ന് ആനച്ചാൽ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ മോഷണം നടത്തിയശേഷം കമ്പം, തേനി, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ യാത്ര ചെയ്തു. തുടർന്ന് പീരുമേട്ടിൽ എത്തിയപ്പോൾ പോലീസ് ഇയാളെ പിടികൂടി. മോഷണസ്ഥലത്തുനിന്ന് ലഭിച്ച കൈരേഖകൾ വിശകലനം ചെയ്തും സി.സി.ടി.വി. വിശകലനം ചെയ്തും ഇയാളുടെ വിവരങ്ങൾ യഥാസമയം വിവിധ ഇടങ്ങളിൽ പ്രചരിപ്പിച്ചും പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വെള്ളത്തൂവൽ പോലീസ് ഇൻസ്പെക്ടർ ലെബിമോൻ, സബ് ഇൻസ്പെക്ടർമാരായ എൽദോ, ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു, സീനിയർ സിവിൽ പോലീസ് അനീഷ് മനയത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സജീവ്, ഷിജോ ജോസഫ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. Published: 31 Mar 2026, 02:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആനച്ചാൽ ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ
M
MathrubhumiSource Link
about 1 month ago