ആനിക്കാട് : സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള വിറക് ഇടീൽ ഘോഷയാത്ര പെരിഞ്ചേപ്പാട്ട് കുരിശടിയിൽനിന്നു നടത്തി. ഇലവുങ്കൽ സെയ്ന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി റവ. ജിനു ചാക്കോ ഉദ്ഘാടനംചെയ്തു. റാസ പള്ളിയിൽനിന്നും തുടങ്ങി കവളിമാവ് കുരിശുവഴി പള്ളിയിൽ എത്തി സമാപിച്ചു. ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ വ്യാഴാഴ്ച നടക്കും. രാവിലെ 8.30-ന് തുടങ്ങുന്ന മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ. ഗീവറുഗീസ് റമ്പാൻ കാർമികത്വം വഹിക്കും. 10.30-ന് സെമിത്തേരിയിൽ ധൂപപ്രാർഥന, 11-ന് വെച്ചൂട്ട്, രണ്ടിന് ആധ്യാത്മിക സംഘടനകളുടെ വാർഷികം, മൂന്നിന് പ്രദക്ഷിണം, ആശീർവാദം, കൊടിയിറക്ക് തുടർന്ന് നേർച്ചവിളമ്പ് എന്ന ക്രമത്തിൽ നടക്കും. To advertise here, Published: 23 Apr 2026, 02:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആനിക്കാട് സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിറകിടീൽ ഘോഷയാത്ര
M
MathrubhumiSource Link
17 days ago