കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ബി.എൽ.ഒ.മാർ ധർണ നടത്തി. ബി.എൽ.ഒ.മാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നെന്ന് ആരോപിച്ചും തിരഞ്ഞെടുപ്പുദിവസത്തെ പോലീസ് അതിക്രമങ്ങൾക്കെതിരേയുമാണ് ധർണ നടത്തിയത്. To advertise here, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച 6,000 രൂപ ഇൻസെൻറ്റീവ് 2,000 രൂപയായി സംസ്ഥാനം പരിമിതപ്പെടുത്തിയതായി ബി.എൽ.ഒ.മാർ പറയുന്നു. 2025 നവംബറിൽ ആരംഭിച്ച് 2026 ഫെബ്രുവരി 23 വരെ കൊടുംവെയിലും മഴയും അവഗണിച്ച് പലതവണ വോട്ടറുടെ വീടുകൾ കയറിയിറങ്ങിയാണ് സമഗ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തിയത്. അതിനെ വിലകുറച്ചുകണ്ടാണ് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ മാർച്ച് 13-ന് ഉത്തരവിറക്കിയതെന്നും ബി.എൽ.ഒ.മാർ ആരോപിക്കുന്നു. സ്ലിപ്പ് വിതരണത്തിനും ഹോം വോട്ടിങ്ങിനും പോളിങ് ദിവസം ബൂത്തിലെ സഹായങ്ങൾക്കും നിശ്ചയിച്ച തുക നൽകുന്നതിലും ഇനിയും വ്യക്തതയില്ല. ഇത്രയുംകാലത്തെ സമ്മർദങ്ങൾ സഹിച്ച് വോട്ടിങ് ശതമാനത്തിൽ വർധന വരുത്തുന്നതിൽ നിർണായകപങ്കു വഹിച്ച ബി.എൽ.ഒ.മാരെ അവഗണിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും ഭാരവാഹികൾ പറഞ്ഞു. സാദിഖ് വിഷയാവതരണം നടത്തി. തുടർന്ന് കരുനാഗപ്പള്ളി തഹസിൽദാർ എസ്. സുജാതാദേവി, ഇലക്‌ഷൻ ഡെപ്യൂട്ടി തഹസിൽദാർ സജീവ് എന്നിവരുമായി ചർച്ച നടത്തി. Published: 21 Apr 2026, 02:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി ആരോപണം; ബി.എൽ.ഒ.മാർ ധർണ നടത്തി
M
MathrubhumiSource Link
19 days ago