ആന്ത്രോപിക്കിന്റെ മുന്നേറ്റം, ഓപ്പൺഎഐയിൽ കോഡ് റെഡ്, തന്ത്രം മാറ്റുന്നു, ഇനി സൂപ്പർആപ്പ്

ആന്ത്രോപിക്കിന്റെ മുന്നേറ്റം, ഓപ്പൺഎഐയിൽ കോഡ് റെഡ്, തന്ത്രം മാറ്റുന്നു, ഇനി സൂപ്പർആപ്പ്

M
MathrubhumiSource Link
കടുത്ത മത്സരത്തിൽനിന്ന് ഒരിഞ്ചുപോലും പിന്മാറാതെ എഐ (നിർമിതബുദ്ധി) കമ്പനികൾ. എന്റർപ്രൈസ് വിഭാഗത്തിൽ ആന്ത്രോപിക് വലിയ മുന്നേറ്റം നടത്തിയതോടെ പ്രവർത്തനരീതിയിൽ തന്നെ മാറ്റംവരുത്താൻ ഒരുങ്ങുകയാണ് സാം ഓൾട്ട്മാന്റെ ഓപ്പൺഎഐ. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ വാർത്തകളിൽ നിറഞ്ഞുനിന്ന എഐ കമ്പനിയാണ് ആന്ത്രോപിക്. യു.എസ് പ്രതിരോധ വകുപ്പുമായി ഇടഞ്ഞതിനെത്തുടർന്ന് പെന്റഗൺ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി. പിന്നാലെ ഓപ്പൺഎഐ പെന്റഗണുമായി കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ആന്ത്രോപിക്കിന്റെ ജനപ്രീതി വർധിക്കുന്നതും ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി അടക്കമുള്ളവ ഉപയോക്താക്കൾ ഒഴിവാക്കുന്നതുമാണ് പിന്നീട് കണ്ടത്. To advertise here, ഇതോടെ കാര്യങ്ങൾ അവസാനിച്ചില്ല. ആന്ത്രോപിക്ക് വൻ മുന്നേറ്റം തുടർന്നതോടെ ഓപ്പൺഎഐ കോഡ് റെഡ് ലേക്ക് മാറിയതായി പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നു. നിലനിൽപ്പിനുതന്നെ ഭീഷണി എന്ന തരത്തിൽ വിലയിരുത്തപ്പെടുന്ന സാഹചര്യത്തെയാണ് കോഡ് റെഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. പിന്നാലെയാണ് കമ്പനി പ്രവർത്തന രീതിയിൽ വലിയ മാറ്റത്തിനൊരുങ്ങുന്നു എന്ന മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഗൂഗിളിന്റെ ജെമിനി 3-ന് വൻ സ്വീകാര്യത ലഭിച്ചതിന് പിന്നാലെയും ഓപ്പൺഎഐ കോഡ് റെഡ് സാഹചര്യത്തിലേക്ക് മാറിയിരുന്നു. ചാറ്റ്ജിപിടി, കോഡിങ് ഏജന്റ് കോഡെക്‌സ്, വെബ് ബ്രൗസർ അറ്റ്‌ലസ് എന്നിവയെ ഒരുമിപ്പിച്ച് ഒരു സൂപ്പർ ആപ്പ് വികസിപ്പിക്കുന്നതിനുള്ള രഹസ്യ നീക്കങ്ങളാണ് സാം ഓൾട്ട്മാന്റെ കമ്പനി ഇപ്പോൾ നടത്തുന്നത് എന്നാണ് വിവരം. ക്ലോഡ് കോഡിന്റെ പിന്തുണയോടെ വൈബ് കോഡിങ് രംഗത്ത് ആന്ത്രോപിക് വൻ മുന്നേറ്റ നടത്തുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഓപ്പൺഎഐയുടെ ആപ്പുകൾ ഒര കുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ സൂപ്പർ ആപ്പിന് ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. നിലവിൽ ഡെസ്‌ക്ടോപ്പുകൾക്കുവേണ്ടി മാത്രമായിരിക്കും ഈ സൂപ്പർ ആപ്പ് നിർമ്മിക്കുക എന്നാണ് കരുതപ്പെടുന്നത്. ഇതുസംബന്ധിച്ച വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് ഓപ്പൺഎ ൈഅപ്ലിക്കേഷൻസ് സിഇഒ ഫിഡ്ജി സിമോ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവർത്തന തന്ത്രം മാറ്റുക എന്നത് നിലവിലെ സാഹചര്യത്തിൽ വളരെ പ്രധാനപ്പെട്ടതാണെന്ന് സിമോ എക്‌സിൽ കുറിച്ചു. ഈ മാസമാദ്യം നടന്ന യോഗത്തിൽ കമ്പനി 'കോഡ് റെഡ്' മോഡിൽ ആണെന്നും പ്രധാന ഉൽപ്പന്നങ്ങളിലും ബിസിനസ് ടൂളുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും സിമോ ജീവനക്കാരോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ബിസിനസ്, സോഫ്റ്റ്‌വെയർ വികസനം എന്നീ രംഗങ്ങളിലെ ഉപയോക്താക്കൾക്ക് മുൻഗണന നൽകുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ സൂപ്പർ ആപ്പ്. Content Highlights: Development of a unified desktop super app merging ChatGPT, Codex, and Atlas., Strategic pivot toward enterprise customers and high-productivity software development tools., Response to competitive pressure from Anthropic's Claude Code., Emphasis on 'agentic' AI capable of performing autonomous local tasks., Leadership oversight by Greg Brockman and Fidji Simo. Published: 20 Mar 2026, 12:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആന്ത്രോപിക്കിന്റെ മുന്നേറ്റം, ഓപ്പൺഎഐയിൽ കോഡ് റെഡ്, തന്ത്രം… | Boolokam