വിജയവാഡ: ആന്ധ്രപ്രദേശിൽ സർക്കാർ ജീവനക്കാരിയെ പട്ടാപ്പകൽ വീട്ടിൽക്കയറി ബലാത്സംഗംചെയ്തു. പലന്ദു ജില്ലയിലെ മച്ചേർലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റ 32-കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയിൽ തുടരുകയാണെന്നും ഗുണ്ടൂർ ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു. To advertise here, വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സർക്കാർ സ്ഥാപനത്തിലെ അറ്റൻഡറായ യുവതിയെ അജ്ഞാതൻ വീട്ടിൽക്കയറി ബലാത്സംഗംചെയ്തത്. ഭർത്താവുമായി വേർപിരിഞ്ഞ യുവതി കഴിഞ്ഞ ഒരുവർഷമായി ഒറ്റയ്ക്കാണ് താമസം. സ്‌കൂൾ വിദ്യാർഥിയായ ഇവരുടെ സഹോദരപുത്രനും ഇടയ്ക്ക് ഇവിടെ താമസിച്ചിരുന്നു. എന്നാൽ, സ്‌കൂളിലെ പരീക്ഷ കഴിഞ്ഞതോടെ സഹോദരപുത്രൻ തിരികെ നാട്ടിലേക്ക് മടങ്ങി. സംഭവദിവസം അജ്ഞാതനായ ഒരാൾ വാതിലിൽ മുട്ടിയെന്നും തുടർന്ന് കുടിക്കാൻ വെള്ളം ചോദിച്ചെന്നുമാണ് യുവതി നൽകിയ മൊഴി. ഇതിനുപിന്നാലെ ബലംപ്രയോഗിച്ച് യുവതിയെ കീഴ്‌പ്പെടുത്തി. തുണി ഉപയോഗിച്ച് യുവതിയെ കെട്ടിയിട്ടു. ബഹളംവെയ്ക്കാതിരിക്കാൻ വായിലും തുണി തിരുകി. തുടർന്ന് ക്രൂരമായി ബലാത്സംഗംചെയ്യുകയായിരുന്നു. ഇതിനിടെ ക്രൂരമായി മർദിക്കുകയുംചെയ്തു. അക്രമിയിൽനിന്ന് രക്ഷപ്പെടാനായി തനിക്ക് സാംക്രമിക രോഗമുണ്ടെന്ന് യുവതി പറഞ്ഞെങ്കിലും അക്രമി പിന്മാറിയില്ല. അതിക്രമം തുടർന്ന ഇയാൾ യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് വടി കയറ്റിയശേഷമാണ് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു. സഹോദരപുത്രൻ പലതവണ വിളിച്ചിട്ടും യുവതി ഫോണെടുക്കാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫോണിൽ പ്രതികരണം ലഭിക്കാതായതോടെ സഹോദരപുത്രൻ പ്രദേശത്തുള്ള കൂട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും പോലീസ് മേധാവി പ്രതികരിച്ചു. Content Highlights: A 32-year-old government employee was attacked at her residence in Macherla, Palnadu district., The victim is currently receiving medical treatment at Guntur General Hospital., Police have identified the suspect and formed special teams to ensure a swift arrest., The incident occurred during the day, highlighting safety concerns for residents. Published: 04 Apr 2026, 08:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആന്ധ്രയിൽ ഗവ. ജീവനക്കാരിയെ വീട്ടിൽക്കയറി ബലാത്സംഗംചെയ്തു; സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്ക്
M
MathrubhumiSource Link
about 1 month ago