കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കോടതിയുടെ സംരക്ഷണത്തിലുണ്ടായിരുന്ന തൊണ്ടിമുതൽ കൈവശംവെച്ചിരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ടെന്നും ഇത് നീചമായ പ്രവൃത്തിയാണെന്നും കോടതി വ്യക്തമാക്കി. തൊണ്ടിമുതൽ തിരിമറി കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിൻ്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പ്രസ്താവന. ജസ്റ്റിസ് സി. ജയചന്ദ്രനാണ് ഹർജി പരിഗണിച്ചത്. To advertise here, കോടതിയുടെ സംരക്ഷണയിലുള്ള വസ്തുക്കളിൽ കൃത്രിമം കാട്ടുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധിയെ ബാധിക്കുന്ന ഗൗരവതരമായ കുറ്റമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത് ധാർമിക അധഃപതനത്തിന്റെ ഭാഗമാണെന്നും നീചമായ പ്രവൃത്തിയാണെന്നും കോടതി പറഞ്ഞു. അഴിമതിക്കേസുകൾ, അല്ലെങ്കിൽ നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്ന ഗൗരവതരമായ കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷാവിധി സ്റ്റേചെയ്യുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസിൽ വിചാരണ കോടതി തെളിവ് നിയമത്തിലെ 106-ാം വകുപ്പ് പ്രയോഗിച്ചത് പ്രാഥമികമായി തെറ്റാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി വിധി സ്റ്റേചെയ്യുന്നത് അത്യപൂർവമായ സാഹചര്യങ്ങളിൽ മാത്രമേ പാടുള്ളൂ എന്നും കേവലം ശിക്ഷ നടപ്പാക്കുന്നത് തടയുന്നതും ശിക്ഷാവിധി സ്റ്റേ ചെയ്യുന്നതും തമ്മിൽ നിയമപരമായി വലിയ വ്യത്യാസമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരന് ശിക്ഷാവിധി സ്റ്റേ ചെയ്യത്തക്ക വിധത്തിലുള്ള അസാധാരണമായ സാഹചര്യങ്ങളോ വിചാരണ കോടതിയുടെ വിധിയിൽ പ്രകടമായ നിയമപരമായ പിശകുകളോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ആന്റണി രാജുവിന് തന്റെ 72-ാം വയസ്സിൽ ലഭിക്കുന്ന അവസാന അവസരമാണെന്നും തന്റെ മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല എന്നത് ശിക്ഷാവിധി സ്റ്റേ ചെയ്യാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. Content Highlights: High Court denies stay on Antony Raju's conviction in evidence tampering case., Court labels tampering with judicial property as a severe moral failure., Ruling emphasizes that stay of conviction is reserved for rare circumstances., Rejection of the plea means the disqualification for future elections stands. Published: 17 Mar 2026, 08:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആന്റണി രാജുവിൻ്റേത് നീചപ്രവൃത്തി, വിധി സ്റ്റേചെയ്യുന്നത് അത്യപൂർവ സാഹചര്യങ്ങളിൽ മാത്രം- ഹൈക്കോടതി
M
MathrubhumiSource Link
about 2 months ago