ആപ്പിൽ ബുക്ക് ചെയ്യാം, കാർ തനിയെ വീട്ടുമുറ്റത്തെത്തും; ദുബായിയിൽ ഡ്രൈവറില്ലാ ടാക്‌സികൾ എത്തി

ആപ്പിൽ ബുക്ക് ചെയ്യാം, കാർ തനിയെ വീട്ടുമുറ്റത്തെത്തും; ദുബായിയിൽ ഡ്രൈവറില്ലാ ടാക്‌സികൾ എത്തി

M
MathrubhumiSource Link
Auto Desk Last Updated: 05 April 2026, 08:57 AM IST കഴിഞ്ഞമാസം മുതല്‍ ഉബര്‍ ആപ്പ് മുഖേന ജുമൈരയില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ ബുക്ക് ചെയ്യാനാരംഭിച്ചിരുന്നു. ബൈദു ഇന്‍കോര്‍പ്പറേറ്റഡുമായി ഡി.ടി.സി. അധികൃതര്‍ സഹകരണം ഉറപ്പിച്ചപ്പോള്‍. ദുബായ്: ബൈദു ഇൻകോർപ്പറേറ്റഡുമായി സഹകരിച്ച് വാണിജ്യസേവനങ്ങൾക്കായി 50 ഡ്രൈവറില്ലാ ടാക്‌സികൾ പുറത്തിറക്കി ദുബായ് ടാക്‌സി കമ്പനി (ഡി.ടി.സി.). അപ്പോളോ ഗോ ആപ്പ് വഴി താമസക്കാർക്കും സന്ദർശകർക്കും യാത്രകൾ ബുക്ക് ചെയ്യാം. 2030-ഓടെ നഗരത്തിലെ യാത്രകളുടെ 25 ശതമാനവും സ്മാർട്ട്, ഡ്രൈവറില്ലാ യാത്രകളാക്കാൻ ലക്ഷ്യമിട്ടുള്ള എമിറേറ്റിന്റെ സെൽഫ്-ഡ്രൈവിങ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയുടെ ഭാഗമാണിത്. വരും വർഷങ്ങളിൽ 1000-ത്തിലേറെ ഡ്രൈവറില്ലാ ടാക്‌സികൾ ഉൾപ്പെടുത്തി സേവനങ്ങൾ വിപുലീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. To advertise here, ഡി.ടി.സി.യുമായുള്ള പങ്കാളിത്തം സ്വയംനിയന്ത്രിത ഗതാഗത സംവിധാനങ്ങളുടെ പുതിയ അധ്യായത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് ബൈദു വൈസ് പ്രസിഡന്റും ഇന്റലിജന്റ് ഡ്രൈവിങ് ഗ്രൂപ്പ് ഓവർസീസ് ബിസിനസ് യൂണിറ്റ് ജനറൽ മാനേജരുമായ നാൻ യാങ് പറഞ്ഞു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നൂതന സേവനങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഡി.ടി.സി. ഗ്രൂപ്പ് സി.ഇ.ഒ. മൻസൂർ റഹ്‌മാ അൽ ഫലസി പറഞ്ഞു. ഡ്രൈവറില്ലാ ടാക്‌സികൾ വിന്യസിക്കുന്നതിന് ആവശ്യമായ വിപുലമായ അടിസ്ഥാനസൗകര്യങ്ങൾ ഇവിടെയുണ്ട്. സുരക്ഷ, വിശ്വാസ്യത, പ്രവർത്തന കാര്യക്ഷമത എന്നിവ ഉറപ്പാക്കിയാണ് സേവനങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം മുതൽ ഉബർ ആപ്പ് മുഖേന ജുമൈരയിൽ ഡ്രൈവറില്ലാ ടാക്‌സികൾ ബുക്ക് ചെയ്യാനാരംഭിച്ചിരുന്നു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.), ബൈദു, ഉബർ ടെക്നോളജീസ് എന്നിവ സഹകരിച്ചാണ് അപ്പോളോ ഗോ സ്വയംനിയന്ത്രിത വാഹന സേവനങ്ങൾ നൽകുന്നത്. ജുമൈരയിലെ ചില പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സേവനങ്ങൾ നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ എമിറേറ്റിന്റെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ഉബർ ആപ്പിലെ 'ഓട്ടോണമസ്' എന്ന ഓപ്ഷൻ തിരഞ്ഞെടുത്താണ് വാഹനം ബുക്ക് ചെയ്യേണ്ടത്. ലോകമെമ്പാടും സുരക്ഷിതവും കാര്യക്ഷമവുമായ ഡ്രൈവറില്ലാ വാഹനങ്ങൾ വിന്യസിക്കാനുള്ള ദൗത്യത്തിലെ നിർണായക ചുവടുവെപ്പാണ് അപ്പോളോ ഗോ ഉബർ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനൊരുങ്ങുന്നതെന്ന് ബൈദു വൈസ് പ്രസിഡന്റും ഓവർസീസ് ബിസിനസ് യൂണിറ്റ് ജനറൽ മാനേജരുമായ നാൻ യാങ് പറഞ്ഞു. അടുത്ത വർഷാവസാനത്തോടെ യു.എ.ഇ.യിലും സൗദി അറേബ്യയിലുമായി ഏകദേശം 1200 റോബോ ടാക്‌സികൾ വിന്യസിക്കുമെന്ന് സ്വയംനിയന്ത്രിത വാഹന സാങ്കേതികവിദ്യ സ്ഥാപനമായ വി റൈഡ് അധികൃതർ അറിയിച്ചിട്ടുണ്ട്. അബുദാബി, ദുബായ്, റിയാദ് എന്നിവിടങ്ങളിലാണ് ടാക്‌സികൾ വിന്യസിക്കാനൊരുക്കുന്നത്. ഉബർ ആപ്പ് വഴി ടാക്‌സികൾ ലഭ്യമാക്കാനാണ് പദ്ധതി. നിലവിൽ 200-ലേറെ റോബോ ടാക്‌സികൾ പ്രദേശങ്ങളിലുണ്ട്. ഡ്രൈവറില്ലാ വാഹനങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഭാവിയിൽ റോബോ ടാക്‌സികളുടെ നിര വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. Content Highlights: DTC launches 50 autonomous taxis in partnership with Baidu., Services are accessible via Apollo Go and Uber apps in Jumeirah., Aligned with Dubai's 2030 goal for 25% autonomous transportation., Expansion plans include 1200+ robotaxis across UAE and Saudi Arabia by 2027., Focus on safety, efficiency, and advanced smart infrastructure. Published: 05 Apr 2026, 08:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആപ്പിൽ ബുക്ക് ചെയ്യാം, കാർ തനിയെ വീട്ടുമുറ്റത്തെത്തും; ദുബാ… | Boolokam