ദൈനംദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളിലേക്ക് നിർമിതബുദ്ധി എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആപ്പിൾ കാർ പ്ലേയിൽ ചാറ്റ്ജിപിടി ലഭ്യമാണെന്ന് ഓപ്പൺ എ.ഐ. പ്രഖ്യാപിച്ചിരിക്കുകയാണ്. ആപ്പിൾ അടുത്തിടെ അവതരിപ്പിച്ച ഐ.ഒ.എസ്. 26.4 അപ്‌ഡേറ്റിലാണ് ശബ്ദാധിഷ്ഠിത എ.ഐ. ആപ്പുകൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം കാർപ്ലേയിൽ എത്തിയത്. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ഐഫോണിലെ ചാറ്റ്ജിപിടി ആപ്പിൽ ഓപ്പൺ എ.ഐ. ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. To advertise here, ആപ്പിളിന്റെ കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് കാർപ്ലേയിൽ ചാറ്റ്ജിപിടി പ്രവർത്തിക്കുക. ചാറ്റ്ജിപിടിയുടെ മറ്റ് പതിപ്പുകളിൽനിന്ന് വ്യത്യസ്തമായി കാർപ്ലേ വേർഷനിൽ ചാറ്റ്ജിപിടിയുടെ ശബ്ദം കേൾക്കാൻ മാത്രമേ സാധിക്കൂ. സ്ക്രീനിൽ ടെക്സ്റ്റ് റിപ്ലൈകൾ കാണില്ല. ഫോണിൽ ഇതിനകം ലഭ്യമായ ചാറ്റ്ജിപിടി വോയ്‌സ്, ജെമിനി ലൈവ് ഫീച്ചറുകൾക്ക് സമാനമാണിത്. വാഹനമോടിക്കുന്ന സമയത്ത് ആവശ്യമായ വിവരങ്ങൾ അറിയാൻ സ്വാഭാവികമായ ഭാഷയിൽ ചാറ്റ്ജിപിടിയോട് സംസാരിക്കാനാവും. സ്ക്രീനിൽ ഒരു എൻഡ് ബട്ടനും മ്യൂട്ട്, അൺമ്യൂട്ട് ഓപ്ഷനുകളും ഉണ്ടാവും. ഐഫോൺ 26.4-ലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കാർപ്ലേയിൽ പ്രത്യേകം ചാറ്റ്ജിപിടി പോപ്പ് അപ്പ് കാണാൻ സാധിക്കും. ഈ ആപ്പിൽ മുൻ ചാറ്റുകൾ കാണാൻ സാധിക്കുമെങ്കിലും ഇതിന്റെ സമ്പൂർണരൂപം കാർപ്ലേ സ്ക്രീനിൽ വായിക്കാനാവില്ല. സിരിയെപ്പോലെ വേയ്ക്ക് വേഡുകളൊന്നും (Wake Word) ചാറ്റ്ജിപിടി ഉപയോഗിക്കാൻ ആവശ്യമില്ല. ലളിതമായി ആപ്പ് തുറന്ന് സംസാരിച്ചു തുടങ്ങാം. കാർപ്ലേയിൽ ലഭ്യമായ ആദ്യ എ.ഐ. ചാറ്റ്‌ബോട്ടാണ് ചാറ്റ്ജിപിടി. ഭാവിയിൽ ചിലപ്പോൾ ജെമിനി, ക്ലോഡ് പോലുള്ള ആപ്പുകളും എത്തിയേക്കും. Content Highlights: OpenAI has launched a voice-only version of ChatGPT for Apple CarPlay following the iOS 26.4 update, allowing drivers to interact with the AI hands-free without text distractions. Published: 03 Apr 2026, 06:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആപ്പിൾ കാർപ്ലേയിൽ ചാറ്റ്ജിപിടി ആപ്പ്; വാഹനമോടിക്കുമ്പോൾ എഐ ചാറ്റ്ബോട്ടിനോട് സംസാരിക്കാം
M
MathrubhumiSource Link
about 1 month ago