ആപ്പിൾ സിഇഒ സ്ഥാനത്തേക്ക് ജോൺ ടെർനസ്, തെറ്റുകൾ തിരുത്തുമോ ആപ്പിൾ? എഐ, ഫോൾഡബിൾ രംഗത്ത് പ്രതീക്ഷ

ആപ്പിൾ സിഇഒ സ്ഥാനത്തേക്ക് ജോൺ ടെർനസ്, തെറ്റുകൾ തിരുത്തുമോ ആപ്പിൾ? എഐ, ഫോൾഡബിൾ രംഗത്ത് പ്രതീക്ഷ

പതിനഞ്ച് വർഷക്കാലം ആപ്പിളിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക് സ്ഥാനമൊഴിയുകയാണ്. ജോൺ ടെർനസിനെയാണ് ടിം കുക്കിന്റെ പിൻഗാമിയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. 25 വർഷക്കാലമായി ആപ്പിളിൽ പ്രവർത്തിക്കുന്ന ടെർനസ് നിലവിൽ ആപ്പിളിന്റെ ഹാർഡ്‌വേർ എൻജിനീയറിങ് തലവനാണ്. സെപ്റ്റംബർ ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. കുക്ക് എക്സിക്യൂട്ടീവ് ചെയർമാനാകും. To advertise here, ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് രാജിവെച്ചതിനെത്തുടർന്ന്, അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുമുമ്പ് 2011-ലാണ് കുക്ക് ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവായത്. ടെർനസിലേക്കുള്ള സ്ഥാനക്കൈമാറ്റം പൂർത്തിയാകുന്നത് വരെ കുക്ക് തന്നെ ചീഫ് എക്സിക്യൂട്ടീവ് ആയി തുടരും. ശേഷം അദ്ദേഹം കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കും. ടിം കുക്ക് സ്ഥാനമൊഴിയുകയാണെന്ന അഭ്യൂഹങ്ങൾ കുറച്ചുനാളുകളായി പ്രചരിക്കുന്നുണ്ടായിരുന്നു. ആപ്പിളിൽ അത്തരം ചർച്ചകൾ നടക്കുന്നുണ്ടെന്നും ജോൺ ടെർനസിനെ സി.ഇ.ഒ. സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ആപ്പിളിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ സി.ഇ.ഒ. സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അവരിൽ പലരും കമ്പനി വിട്ടതോടെയാണ് അവസരം ടെർനസിനെ തേടിയെത്തിയത്. മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജെഫ് വില്യംസ് 2025 ജൂലൈയിൽ ആപ്പിൾ വിട്ടിരുന്നു. മുൻ മാർക്കറ്റിങ് മേധാവി ഫിൽ ഷില്ലർ, മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ലൂക്ക മേസ്ട്രി എന്നിവരും സി.ഇ.ഒ. സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. ഈ ജോലി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്ന് ടിം കുക്ക് പറയുന്നു. ഇന്ന് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായി ആപ്പിളിനെ ഉയർത്തുന്നതിൽ ടിം കുക്കിന്റെ നേതൃത്വത്തിന് വലിയ പങ്കുണ്ട്. 2018-ൽ ഒരു ലക്ഷം കോടി ഡോളർ (ഒരു ലക്ഷം കോടി) മൂല്യം കൈവരിക്കുന്ന ആദ്യ പൊതു കമ്പനിയായി ആപ്പിൾ മാറി. നിലവിൽ കമ്പനിയുടെ മൂല്യം നാല് ലക്ഷം കോടി ഡോളറാണ്. ഒരു എൻജിനീയറുടെ ബുദ്ധിയും ഒരു ഇന്നൊവേറ്ററുടെ ആത്മാവും സത്യസന്ധതയോടും അന്തസ്സോടും കൂടി നയിക്കാനുള്ള മനസ്സുമുള്ളയാൾ എന്നാണ് ടിം കുക്ക് ടെർനസിനെ വിശേഷിപ്പിച്ചത്. ആപ്പിളിനെ ഭാവിയിൽ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ടെർനസ് എന്ന് നിസ്സംശയം പറയാമെന്നും കുക്ക് പറഞ്ഞു. 25 വർഷക്കാലമായി ആപ്പിളിൽ പ്രവർത്തിക്കുന്ന ടെർനസ് ഐപാഡിന്റെ എല്ലാ തലമുറകൾക്കുവേണ്ടിയും, ഐഫോണിന്റെ വിവിധ പതിപ്പുകൾക്കുവേണ്ടിയും എയർപോഡ്സ്, ആപ്പിൾ വാച്ച് എന്നിവയുൾപ്പെടെ കമ്പനി പുറത്തിറക്കിയ മിക്ക പ്രധാന ഉത്പന്നങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മാക് കമ്പ്യൂട്ടർ പ്രോസസറുകൾ ആപ്പിളിന്റെ സ്വന്തം സിലിക്കണിലേക്ക് മാറ്റുന്നതിനും അദ്ദേഹം മേൽനോട്ടം വഹിച്ചു. ജോൺ ടെർനസും ടിം കുക്കും | Photo: Apple സ്റ്റീവ് ജോബ്സിന്റെ കീഴിലെ അനുഭവപരിചയവും ടെർനസിനുണ്ട്. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ "മാർഗദർശി" (mentor) എന്നാണ് ടെർനസ് ടിം കുക്കിനെ വിശേഷിപ്പിച്ചത്. വരും വർഷങ്ങളിൽ കമ്പനി കൈവരിക്കാൻ പോകുന്ന നേട്ടങ്ങളിൽ തനിക്ക് തികഞ്ഞ ശുഭാപ്തിവിശ്വാസമുണ്ടെന്നും ടെർനസ് പറഞ്ഞു. സെപ്റ്റംബറിൽ ടെർനസ് ചുമതലയേൽക്കുന്നതോടെ അതേ മാസം നടക്കുന്ന ഐഫോൺ അവതരണ പരിപാടിയിൽ കീനോട്ട് അവതരിപ്പിക്കുക ടെർനസ് ആയിരിക്കും. ഐഫോൺ 18 പ്രോ മോഡലുകളും ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണും പ്രഖ്യാപിച്ചുകൊണ്ടായിരിക്കും ആപ്പിളിന്റെ ടെർനസ് യുഗത്തിന് തുടക്കമാവുക. അതിവേഗ പരിവർത്തനത്തിലുള്ള വൈമുഖ്യം മാറുമോ? ഹാർഡ്‌വേർ മേഖലയിൽ ശ്രദ്ധയുള്ള ഒരാൾ തലപ്പത്തെത്തുന്നത്, ഫോൾഡബിൾ ഫോണുകൾ, സ്മാർട്ട് ഗ്ലാസുകൾ തുടങ്ങിയ പുതിയ ഉത്പന്നങ്ങളിലേക്ക് ആപ്പിൾ കൂടുതൽ ഊർജം ചെലവഴിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണെന്ന് ഡി.എ. ഡേവിഡ്സൺ ആൻഡ് കമ്പനിയിലെ മാനേജിങ് ഡയറക്ടർ ഗിൽ ലൂറിയ പറഞ്ഞു. ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ സ്ഥിരതയും ഈടുമുള്ള സ്മാർട്ട്ഫോണുകളാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നതെങ്കിലും നിർമിത ബുദ്ധി (AI), ഫോൾഡബിൾ സ്ക്രീൻ ഉൾപ്പെടെ നൂതന സാങ്കേതിക വിദ്യകളിൽ നിലവിൽ ഐഫോണുകൾ ആൻഡ്രോയിഡിനേക്കാൾ പിന്നിലാണ്. അതിവേഗം നൂതന സാങ്കേതിക വിദ്യകളിലേക്ക് കടക്കാൻ ആപ്പിൾ കാണിക്കുന്ന മടി ടിം കുക്കിന്റെ കാലയളവിലുടനീളം കണ്ടതാണ്. ചാറ്റ് ജി.പി.ടി.ക്ക് പിന്നാലെ മുൻനിര കമ്പനികളെല്ലാം നിർമിത ബുദ്ധി മോഡലുകൾ അവതരിപ്പിക്കാനായി മത്സരിച്ചപ്പോഴും ആപ്പിൾ അതിന് ശ്രമിച്ചില്ല. ഇക്കാരണം കൊണ്ടുതന്നെ ഐഫോണുകളിലെ നിർമിത ബുദ്ധി ഫീച്ചറുകൾക്കുവേണ്ടി തേഡ് പാർട്ടി ചാറ്റ്ബോട്ടുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ആപ്പിളിന്. നിർമിത ബുദ്ധി ഫീച്ചറുകളിലും ഫോൾഡബിൾ രംഗത്തും സാംസങ്, വാവേയ് പോലുള്ള കമ്പനികൾ ആപ്പിളിനെ ശക്തമായി വെല്ലുവിളിക്കുന്നുണ്ട്. ടെർനസ് ചുമതലയേൽക്കുന്നതോടെ ആപ്പിളിന്റെ ഈ നിലപാടിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Content Highlights: After 15 years of leading Apple to a $4 trillion valuation, Tim Cook is stepping down as CEO to become Executive Chairman, with Hardware Engineering head John Ternus set to take the helm on September 1. Published: 21 Apr 2026, 09:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആപ്പിൾ സിഇഒ സ്ഥാനത്തേക്ക് ജോൺ ടെർനസ്, തെറ്റുകൾ തിരുത്തുമോ ആ… | Boolokam