കാക്കൂർ : കാക്കൂർ-പി.സി. പാലം പാതയ്ക്കിടയിലെ ആപ്പുറം പാലത്തിനടുത്ത് തോട്ടിൽ മാലിന്യം തള്ളിയനിലയിൽ. റോഡരികിലായുള്ള ഭാഗത്താണ് നിർമാണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം ഒഴുക്കിവിട്ടത്. വെള്ളത്തിൽ മാലിന്യം പടർന്നൊഴികിയ നിലയിലാണ്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു. വെള്ളത്തിൽ കലർന്ന് കിടക്കുന്ന മാലിന്യത്തിൽനിന്ന് വെള്ളനിറമുള്ള പതയും ഉയർന്നിട്ടുണ്ട്. To advertise here, ഈ തോടിന് സമീപത്തെ ആപ്പുറം വയലിൽ ജനകീയ കൂട്ടായ്മയിൽ പച്ചക്കറിക്കൃഷി നടത്തുന്നുണ്ട്. ഇതിനായി വെള്ളം ശേഖരിച്ചിരുന്നത് ഈ തോട്ടിൽ നിന്നായിരുന്നു. മാലിന്യംതള്ളൽ കർഷകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നടപടിയെടുക്കണം കാക്കൂർ തോട്ടിൽ മാലിന്യംതള്ളിയവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. തുടർച്ചയായി മാലിന്യംതള്ളുന്നത് പ്രദേശത്തുകാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എ.കെ. അറുമുഖൻ, ആപ്പുറം പച്ചക്കറിക്കൂട്ടായ്മ Published: 27 Mar 2026, 03:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
