ആയന്നൂർ : ആയന്നൂർ സെയ്ൻറ് ജോർജ് ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമായി. പള്ളി വികാരി ഫാ. മാർട്ടിൻ കുര്യൻ മാമ്പുഴയ്ക്കൽ കൊടിയേറ്റ് നടത്തി. To advertise here, തിരുസ്വരൂപ പ്രതിഷ്ഠ, കുർബാന, വചനസന്ദേശം എന്നിവയും നടന്നു. ഏപ്രിൽ 26-ന് തിരുനാൾ സമാപിക്കും. ഏപ്രിൽ 25 വരെയുള്ള തിരുനാൾ ദിനങ്ങളിൽ വൈകീട്ട് അഞ്ചിന് തിരുനാൾ കുർബാനയും നൊവേനയും നടക്കും. 26-ന് രാവിലെ 10-ന് കുർബാന, വചനപ്രഘോഷണം, നൊവേന. തോമാപുരം സെയ്ൻറ് തോമസ് ഫൊറോന വികാരി ഫാ. ഡോ. മാണി മേൽവെട്ടം കാർമികത്വംവഹിക്കും. പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ സമാപിക്കും. Published: 18 Apr 2026, 04:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആയന്നൂർ സെയ്ന്റ് ജോർജ് ദേവാലയ തിരുനാൾ ആരംഭിച്ചു
M
MathrubhumiSource Link
22 days ago