ആയിരം ദേവീ ഉപാസകരെത്തി; മഞ്ചേരിയിൽ അയുത ചണ്ഡികായാഗം ഇന്നുമുതൽ

ആയിരം ദേവീ ഉപാസകരെത്തി; മഞ്ചേരിയിൽ അയുത ചണ്ഡികായാഗം ഇന്നുമുതൽ

M
MathrubhumiSource Link
മഞ്ചേരി: സന്യാസി സമൂഹമായ ജൂന അഘാഡയുടെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മുഖ്യസംഘാടകനായ അയുത ചണ്ഡികാ മഹായാഗത്തിന് ചൊവ്വാഴ്ച മഞ്ചേരി മുളമ്പാറയിലെ സനാതന ധർമസേവ കേന്ദ്രത്തിൽ തുടക്കമാകും. To advertise here, ഹോമത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരം ദേവീ ഉപാസകർ യാഗസ്ഥലമായ ചണ്ഡികാപുരിയിലെത്തി. പുലർച്ചെ അഞ്ചിന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ തുടങ്ങും. രാവിലെ ഏഴിന് കലശസ്ഥാപനകർമവും തുടർന്ന് ചണ്ഡികാ ഹോമവും നടക്കും. ട്രിച്ചി തിരു ഈങ്കോയ് മല ലളിതാ മഹിളാ സമാജം മഠാധിപതി യോഗിനി ശ്രീജയാംബ വിദ്യാംബ സരസ്വതി നേതൃത്വംനൽകും. വൈകീട്ട് ദേവീമഹാത്മ്യ സമ്പൂർണ പാരായണം, നവാക്ഷരീജപം എന്നിവയുമുണ്ടാകും. ദേവീ മഹാത്മ്യത്തിലെ 700 ശ്ലോകങ്ങൾ 10,000 തവണ ആവർത്തിച്ചുചൊല്ലുന്ന കർമമാണ് ഈ മഹായാഗം. ലോകസമാധാനവും രാഷ്ട്രരക്ഷയും സനാതനധർമത്തിന്റെ ഉയർച്ചയുമാണ് ലക്ഷ്യം. മഹായാഗം 10-ന് വൈകീട്ട് സമാപിക്കും. അനുഗ്രഹമേകി ശങ്കരപരമ്പര അയുത ചണ്ഡികാ മഹായാഗഭൂമിയിൽ തിങ്കളാഴ്ച ശങ്കരപരമ്പരയിലെ പ്രമുഖരായ നാലു സന്യാസിമാർ ഒത്തുചേർന്നു. നടുവിൽമഠം അച്യുത ഭാരതി മൂപ്പിൽ സ്വാമിയാർ, തൃക്കൈക്കാട്ട് മഠം നാരായണ ബ്രഹ്‌മാനന്ദതീർഥ, തെക്കേമഠം വാസുദേവാനന്ദ ബ്രഹ്‌മാനന്ദ ഭൂതി സ്വാമികൾ, കാളികാപീഠം മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി എന്നിവരാണ് മഹായാഗവേദിയിൽ ഒരുമിച്ചെത്തിയത്. ശങ്കരാചാര്യ പരമ്പരയിലെ പ്രധാനികളായ ഇവരുടെ സംഗമം അപൂർവമാണ്. നാലുപേരെയും സംഘാടകർ യാഗവേദിയിലേക്ക് ആനയിച്ചു. പുലർച്ചെ അഞ്ചിന് മഹാഗണപതിഹോമം, തുടർന്ന് ദേവീമാഹാത്മ്യ സമൂഹപാരായണം, മഹാസരസ്വതി പൂജ, മഹായാഗബലി എന്നിവയുണ്ടായി. വൈകീട്ട് നടന്ന സാംസ്‌കാരികസദസ്സ് ആർ.എസ്.എസ്. പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ ഉദ്ഘാടനംചെയ്തു. Content Highlights: Grand Ayuta Chandika Mahayagam held in Manjeri, 2026., Led by Maha Mandaleshwar Swami Anandavanam Bharati., Features 10,000 recitations of the 700 verses of Devi Mahatmyam., Rare convergence of four major Shankara lineage saints., Focused on world peace, national security, and the revival of Sanathana Dharma. Published: 07 Apr 2026, 07:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആയിരം ദേവീ ഉപാസകരെത്തി; മഞ്ചേരിയിൽ അയുത ചണ്ഡികായാഗം ഇന്നുമു… | Boolokam