ആയുർവേദ ചികിത്സ ഫലപ്രദം -ശൈഖ് മുഹമ്മദ് ബാവാ ഉസ്താദ്

ആയുർവേദ ചികിത്സ ഫലപ്രദം -ശൈഖ് മുഹമ്മദ് ബാവാ ഉസ്താദ്

M
MathrubhumiSource Link
പെരിന്തൽമണ്ണ : തന്റെ അനുഭവത്തിൽ ആയുർവേദ ചികിത്സ വളരെ ഫലപ്രദമാണെന്ന് ശൈഖ് മുഹമ്മദ് ബാവാ ഉസ്താദ് പറഞ്ഞു. അമൃതം ആയുർവേദ ആശുപത്രിയിൽ തന്റെ ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാനെത്തിയതായിരുന്നു ഉസ്താദ്. To advertise here, വളാഞ്ചേരി മാവണ്ടിയൂർ കേന്ദ്രമായുള്ള സുൽത്താനിയ ഫൗണ്ടേഷൻ പ്രസിഡന്റും പണ്ഡിതനും ആത്മീയഗുരുവുമാണ് ശൈഖ് മുഹമ്മദ് ബാവാ ഉസ്താദ്. അമൃതം ആയുർവേദ ആശുപത്രി ചീഫ്‌ ഫിസിഷ്യൻ ഡോ. പി. കൃഷ്ണദാസ്, ഭാര്യ ഡോ. ഷീബ കൃഷ്ണദാസ്, ഡോ. അനുശ്രീ എന്നിവർ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വംനൽകി. പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിലൂടെയും ഔഷധച്ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചും ഉള്ളവ സംരക്ഷിച്ചും മാത്രമേ ആയുർവേദത്തെ നിലനിർത്താനാകൂവെന്ന് ഉസ്താദ് വ്യക്തമാക്കി. അമൃതം ആയുർവേദ ആശുപത്രിയിലെ ചികിത്സ ഏറെ ഗുണംചെയ്തതായി അദ്ദേഹം പറഞ്ഞു. Published: 02 Apr 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആയുർവേദ ചികിത്സ ഫലപ്രദം -ശൈഖ് മുഹമ്മദ് ബാവാ ഉസ്താദ് — Mathr… | Boolokam