തൊടുപുഴ : മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനില്ലാത്ത വ്യാജന്മാരുടെ അത്ഭുത ചികിത്സാ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമാകുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ.) ജില്ലാ സമ്മേളനം. പരിപാടി കേരള മെഡിക്കൽ കൗൺസിൽ അംഗം ഡോ. സാദത്ത് ദിനകർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ഡോ. റെൻസ് പി. വർഗീസ് അധ്യക്ഷത വഹിച്ചു. To advertise here, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സീനിയ അനുരാഗ്, എറണാകുളം സോൺ സെക്രട്ടറി ഡോ. ഷാൻ ഷാഹുൽ, സോൺ വനിതാ കൺവീനർ ഡോ. അന്നാറാണി വർഗീസ്, ജില്ലാ സെക്രട്ടറി ഡോ. എം. അരുൺ രവി, ജില്ലാ വനിതാ കൺവീനർ ഡോ. നീതാ പോൾ എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടുവേദനയിലെ ആയുർവേദ സാധ്യതകൾ വിശകലനം ചെയ്ത ശാസ്ത്രപഠന ക്ലാസിന് നാഷണൽ ആയുഷ് മിഷൻ ഡി.പി.എം. ഡോ. കെ.എസ്. ശ്രീദർശൻ നേതൃത്വം നല്കി. ഡോ. അജിത് ചിറയ്ക്കൽ, ഡോ. അന്നാറാണി വർഗീസ്, ഡോ. നീതാ പോൾ, ഡോ. ജിൽസൺ വി. ജോർജ് എന്നിവരെ മികച്ച പ്രവർത്തനത്തിന് ചടങ്ങിൽ ആദരിച്ചു. പുതിയ ഭാരവാഹികൾ: ഡോ. എം. അരുൺ രവി (പ്രസിഡന്റ്), ഡോ. ജോർജ് പൗലോസ്, ഡോ. ദീപക് സി. നായർ (വൈസ് പ്രസിഡന്റുമാർ), ഡോ. അജിത് ചിറയ്ക്കൽ (സെക്രട്ടറി), ഡോ. ജിൽസൺ വി. ജോർജ്, ഡോ. ആതിര രവീന്ദ്രനാഥ് (ജോയിൻറ് സെക്രട്ടറിമാർ), ഡോ. അന്നാറാണി വർഗീസ്(ട്രഷറർ), ഡോ. ശില്പാ വിജയൻ (വനിതാ ചെയർപേഴ്സൺ), ഡോ. നീതാ പോൾ (വനിതാ കൺവീനർ), ഡോ. അജീഷ് ടി. അലക്സ് (സി.എം.ഇ. കോഡിനേറ്റർ). ഡോ. എം. അരുൺ രവി (പ്രസിഡന്റ്), ഡോ. അജിത് ചിറയ്ക്കൽ (സെക്രട്ടറി)

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സമ്മേളനം
M
MathrubhumiSource Link
about 2 months ago