വാഴക്കുളം : പുരാതനമായ ആരക്കുഴ സെയ്ന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിന്റെയും തീർഥാടനകേന്ദ്രമായ ആരക്കുഴ മലേക്കുരിശ് പള്ളിയുടെയും സവിശേഷതകൾ കോർത്തിണക്കി സംഗീത ആൽബം ഒരുങ്ങുന്നു. To advertise here, ചലച്ചിത്രഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച അഞ്ച് ഭക്തിഗാനങ്ങളുടെ ദൃശ്യാവിഷ്കാര ചിത്രീകരണത്തിന്റെ ഉദ്ഘാടനം ആരക്കുഴ ഫൊറോന പള്ളിയിൽ നടത്തി. ഗാനങ്ങളുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ദീപാങ്കുരൻ കൈതപ്രമാണ്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പ്രശസ്തഗായകരായ കെസ്റ്റർ, കെ.ജി. മാർക്കോസ്, മരിയ കോലടി എന്നിവരാണ്. ദ്യശ്യാവിഷ്കാരം ഒരുക്കുന്നത് ചലച്ചിത്ര സംവിധായകൻ അരുൺ വൈഗയാണ്. ഗാനങ്ങളുടെ ദൃശ്യാവിഷ്കാരം ഉദ്ഘാടനം ആരക്കുഴ മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ നിർവഹിച്ചു. മലേക്കുരിശുപള്ളിയിൽ ഏപ്രിൽ മാസം നടക്കുന്ന പുതുഞായർ തിരുനാളിനോടനുബന്ധിച്ച് ആൽബം റിലീസ് ചെയ്യുമെന്ന് ആർച്ച് പ്രീസ്റ്റ് അറിയിച്ചു. Published: 19 Mar 2026, 02:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആരക്കുഴ പള്ളിയുടെയും മലേക്കുരിശ് പള്ളിയുടെയും ദൃശ്യാവിഷ്കാരവുമായി ഭക്തിഗാന ആൽബം
M
MathrubhumiSource Link
about 2 months ago