ശുചീകരിച്ച് കോർപ്പറേഷൻ To advertise here, കൊല്ലം : കൊല്ലം പൂരത്തിനു വേദിയായ ആശ്രാമം മൈതാനം ആഘോഷങ്ങൾക്കു പിന്നാലെ മാലിന്യക്കൂമ്പാരമായി മാറി. പൂരം കഴിഞ്ഞതോടെ പ്ലാസ്റ്റിക് കുപ്പികൾ, പേപ്പറുകൾ, ഭക്ഷണാവശിഷ്ടം തുടങ്ങിയവ നിറഞ്ഞനിലയിലായിരുന്നു മൈതാനം. കോർപ്പറേഷൻ ആരോഗ്യവിഭാഗവും 300 ഹരിതകർമസേനാംഗങ്ങളും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൈതാനം പഴയനിലയിലേക്ക് തിരിച്ചെത്തിച്ചത്. പ്ലാസ്റ്റിക്മാലിന്യംമാത്രം 50 ചാക്കുകളിലായി 300 കിലോവരെ ശേഖരിച്ചു. മറ്റുള്ളവയും ചേർത്ത് അര ടൺ മാലിന്യമാണ് നീക്കിയത്. പൂരത്തിനെത്തിയ വലിയ ജനത്തിരക്കും നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിച്ച താത്കാലിക വ്യാപാരസ്ഥാപനങ്ങളുമാണ് മാലിന്യം കൂടാൻ കാരണമായത്. ചെറുകിട കച്ചവടക്കാരും ഐസ്‌ക്രീം വിൽപ്പനക്കാരും ഉൾപ്പെടെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതെയാണ് വ്യാപാരം നടത്തിയതെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. വരുംകാലങ്ങളിൽ ഇത്തരം ആഘോഷങ്ങൾക്കായി താത്‌കാലിക കടകൾക്ക് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാബു അറിയിച്ചു. ഭക്ഷ്യസുരക്ഷാപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തതും മാലിന്യനിയന്ത്രണത്തിൽ വീഴ്ചവരുത്തിയതുമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് കോർപ്പറേഷൻ അധികൃതർ ആരോപിച്ചു. മൈതാനത്ത് നടക്കുന്ന പ്രദർശനങ്ങൾ കഴിഞ്ഞാൽ വൻതോതിൽ മാലിന്യം ഉപേക്ഷിക്കുന്നത് പതിവാണെന്നും മുൻവർഷങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം മൈതാനത്തുതന്നെ കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്തിരുന്നു എന്നുമാണ് പരിസ്ഥിതി പ്രവർത്തകരുടെയും പരിസരവാസികളുടെയും പരാതി. ഡിവിഷൻ കൗൺസിലർ കുരുവിള ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണപ്രവർത്തനം. Published: 18 Apr 2026, 02:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആരവങ്ങൾക്കൊടുവിൽ വൃത്തിഹീനമായി ആശ്രാമം മൈതാനം
M
MathrubhumiSource Link
22 days ago