ആരാണ് ഇസ്രയേലിനുപുറത്തുവെച്ച് കൊല്ലപ്പെട്ട മൊസാദ് ഏജന്റ് ‘M’; ‘ഓപ്പറേഷൻ റോറിങ് ലയണി’ന് പിന്നിലെ ചാരൻ

ആരാണ് ഇസ്രയേലിനുപുറത്തുവെച്ച് കൊല്ലപ്പെട്ട മൊസാദ് ഏജന്റ് ‘M’; ‘ഓപ്പറേഷൻ റോറിങ് ലയണി’ന് പിന്നിലെ ചാരൻ

ജെറുസലേം: രാജ്യത്തിനുവേണ്ടി, മൊസാദുമായി ചേർന്നു പ്രവർത്തിച്ച് വീരമൃത്യു വരിച്ചവർക്കായി നടത്തിയ സ്മരണാ ദിന ചടങ്ങിൽ ഏജൻസി ഡയറക്ടർ ഡേവിഡ് ബാർണിയ 'എം' എന്ന് വിശേഷിപ്പിച്ച ചാരനെക്കുറിച്ചാണ് ഇപ്പോൾ ലോകംമുഴുവൻ ചർച്ചചെയ്യുന്നത്. 2023-ൽ ഇറാനെതിരെയുള്ള രഹസ്യ നീക്കങ്ങൾക്കിടെ കൊല്ലപ്പെട്ട 'എം' എന്ന ചാരന്റെ വിവരങ്ങൾ ആദ്യമായാണ് ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയ വെളിപ്പെടുത്തിയത്. To advertise here, ഇസ്രയേലും ഇറാനും തമ്മിലുള്ള നിഴൽ യുദ്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് രാജ്യത്തിന്റെ സ്മരണാദിന ചടങ്ങുകൾക്കിടെ പുറത്തുവന്ന ഈ വിവരം. ശരിക്കും ആരാണ് 'എം'? ഇറാനുമായുള്ള യുദ്ധം നടന്നുകൊണ്ടിരിക്കെ, ഇസ്രയേലിന്റെ 'ഓപ്പറേഷൻ റോറിങ് ലയണിന്' (Operation Roaring Lion) വഴിയൊരുക്കുകയും രാജ്യത്തിന് പുറത്തുള്ള പ്രവർത്തനങ്ങൾക്കിടയിൽ കൊല്ലപ്പെടുകയും ചെയ്ത ഈ മൊസാദ് ഏജന്റിനെക്കുറിച്ചുള്ള ആകാംഷ വർധിച്ചുവരികയാണ്. 'എം' എന്ന ഏജന്റിന്റെ വ്യക്തിത്വം വെളിപ്പെടുത്താൻ മൊസാദ് ഡയറക്ടർ തയ്യാറായില്ല. എന്നാൽ, 'എം' നയിച്ച ദൗത്യങ്ങൾ ഇറാനെതിരെയുള്ള നീക്കങ്ങളെ കാര്യമായി സ്വാധീനിച്ചുവെന്നും, 'സർഗ്ഗാത്മകത, തന്ത്രപരത, ആധുനിക സാങ്കേതികവിദ്യ' എന്നിവ അദ്ദേഹം സമന്വയിപ്പിച്ചുവെന്നുമാണ് ബാർണിയ അഭിപ്രായപ്പെട്ടത്. തന്റെ കടമ നിർവഹിക്കുന്നതിനിടെ ഇസ്രയേലിന് പുറത്ത് വെച്ച് വീരമൃത്യു വരിച്ച എം-ന്റെ സ്വഭാവത്തിലും പ്രവർത്തനങ്ങളിലും എന്റെ മനസ്സ് അഭിമാനം കൊണ്ട് നിറഞ്ഞു. എം നയിച്ച പ്രവർത്തനങ്ങൾ സർഗ്ഗാത്മകതയും തന്ത്രജ്ഞതയും സാങ്കേതികവിദ്യയും ഒത്തുചേർന്നവയായിരുന്നു, അത് ഇറാനെതിരെയുള്ള പോരാട്ടത്തിന്റെ വിജയത്തെ വലിയ രീതിയിൽ സ്വാധീനിച്ചു.' എന്നും കൂട്ടിച്ചേർത്തു. അതേസമയം, 'എം' ഒരു മുൻ മൊസാദ് ഉദ്യോഗസ്ഥനാണ് എന്ന് തിരിച്ചറിഞ്ഞിട്ടുള്ളതായി ഇസ്രയേലി ചാനൽ 12 ന്യൂസ് ബ്രോഡ്കാസ്റ്റർ പറയുന്നു. 2023 മെയ് 28-ന് വടക്കൻ ഇറ്റലിയിലെ മഗിയോർ തടാകത്തിൽ (Lake Maggiore) വിനോദസഞ്ചാര ബോട്ട് മറിഞ്ഞാണ് ഈ ഉദ്യോഗസ്ഥൻ മരിച്ചതെന്നും അവർ റിപ്പോർട്ട് ചെയ്തു. 50 വയസ്സുള്ള എറെസ് ഷിമോണി (Erez Shimoni) ആണ് 'എം' എന്നാണ് ഇസ്രയേലി മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നത്.  2023 മെയ് 31-നാണ് അദ്ദേഹം അന്തരിച്ചത്. ആ സമയത്ത്, 'സംഘടനയിലെ അദ്ദേഹത്തിന്റെ സേവനം കാരണം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ കഴിയില്ല' എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചത് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റാലിയൻ രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് അംഗങ്ങൾക്കും കപ്പൽ ക്യാപ്റ്റന്റെ ഭാര്യയ്ക്കും ഒപ്പമാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അദ്ദേഹത്തെ അഷ്‌കലോണിൽ (Ashkelon) അടക്കം ചെയ്തു. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങിൽ മൊസാദിലെ ഉന്നത ഉദ്യോഗസ്ഥർ തൊപ്പിയും മുഖംമൂടിയും ധരിച്ചാണ് പങ്കെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഷിമോണിയെ 'മാന്യമായ പെരുമാറ്റമുള്ളവൻ, മനുഷ്യസ്‌നേഹി, ദയയുള്ളവൻ, ശാന്തസ്വഭാവക്കാരൻ' എന്നിങ്ങനെയാണ് അവരെല്ലാം വിശേഷിപ്പിച്ചതെന്നും ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം 30 വർഷക്കാലം മൊസാദിൽ സേവനമനുഷ്ഠിച്ചിരുന്നു. ഇറാനിയൻ ഭരണകൂടത്തിനെതിരെ 2026 ഫെബ്രുവരി 28-നാണ് ഇസ്രയേലും അമേരിക്കയും ചേർന്ന് 'ഓപ്പറേഷൻ റോറിങ് ലയൺ' ആരംഭിച്ചത്. യുഎസ് പ്രതിരോധ വകുപ്പ് ഇതിനെ 'ഓപ്പറേഷൻ എപിക് ഫ്യൂറി' (Opertion Epic Fury) എന്നാണ് വിശേഷിപ്പിക്കുന്നത്. Content Highlights: Identification of Agent 'M' as Erez Shimoni, a 30-year veteran of the Mossad. Details on his role in the 2026 Operation Roaring Lion against Iran. Context surrounding his death in the 2023 Lake Maggiore incident. Official recognition by Mossad Director David Barnea regarding his operational impact. Published: 22 Apr 2026, 09:06 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആരാണ് ഇസ്രയേലിനുപുറത്തുവെച്ച് കൊല്ലപ്പെട്ട മൊസാദ് ഏജന്റ് ‘M… | Boolokam