മൂവി ഡെസ്ക് Last Updated: 21 March 2026, 07:35 AM IST 1993 മുതൽ ഒൻപത് സീസണുകളിലായി സംപ്രേഷണംചെയ്ത ‘വാക്കർ, ടെക്സാസ് റേഞ്ചർ’ അദ്ദേഹത്തെ ജനപ്രിയനാക്കി. തുടർന്ന് ടെക്സാസ് ഗവർണർ ‘ഓണററി ടെക്സാസ് റേഞ്ചർ’ പദവിനൽകി ആദരിച്ചു. റിട്ടേൺ ഓഫ് ഡ്രാഗൺ എന്ന ചിത്രത്തിൽ ബ്രൂസ് ലീയും ചക്ക് നോറിസും | ഫോട്ടോ: അറേഞ്ച്ഡ് ന്യൂയോർക്ക്: ചക്ക് നോറിസ് വിടവാങ്ങുമ്പോൾ ആരാധകർക്ക് നഷ്ടമാകുന്നത് കരാട്ടെയിലെ ഇതിഹാസത്തെ. ‘ബ്ലാക്ക് ബെൽറ്റ്’ മാഗസിൻ അദ്ദേഹത്തിന് ആയോധനകലയിലെ ഏറ്റവും വലിയ ബഹുമതിയായ ടെൻത്ത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നൽകി ആദരിച്ചിട്ടുണ്ട്. 1972-ൽ ബ്രൂസ് ലീയുടെ റിട്ടേൺ ഓഫ് ദി ഡ്രാഗൺ എന്ന ചിത്രത്തിലെ കൊളോസിയം ഫൈറ്റ് രംഗം ലോകപ്രശസ്തമാണ്. To advertise here, 1940 മാർച്ച് 10-ന് ഒക്ലഹോമയിലെ റയാനിലാണ് ജനിച്ചത്. കാർലോസ് റേ നോറിസ് എന്നായിരുന്നു പേര്. 1958-ൽ യു.എസ്. എയർഫോഴ്സിൽ ചേർന്നു. കൊറിയയിലെ സേവനകാലത്താണ് ജൂഡോയും ടാങ് സൂ ഡോയും പഠിച്ചുതുടങ്ങിയത്. 1962-ൽ വിരമിച്ചശേഷം മാർഷൽ ആർട്സ് സ്റ്റുഡിയോകൾ ആരംഭിച്ചു. ബോബ് ബാർക്കർ, പ്രിസില്ല പ്രെസ്‌ലി, സ്റ്റീവ് മക്വീൻ തുടങ്ങിയ പ്രശസ്തർ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. 1968-ൽ ദ റെക്കിങ് ക്രൂ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം. ‘മിസ്സിങ് ഇൻ ആക്ഷൻ’, ‘ദ ഡെൽറ്റ ഫോഴ്സ്’ തുടങ്ങി ഇരുപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 1993 മുതൽ ഒൻപത് സീസണുകളിലായി സംപ്രേഷണംചെയ്ത ‘വാക്കർ, ടെക്സാസ് റേഞ്ചർ’ അദ്ദേഹത്തെ ജനപ്രിയനാക്കി. തുടർന്ന് ടെക്സാസ് ഗവർണർ ‘ഓണററി ടെക്സാസ് റേഞ്ചർ’ പദവിനൽകി ആദരിച്ചു. 2004-ൽ ‘ഡോഡ്ജ്ബാൾ’, 2012-ൽ ‘ദ എക്‌സ്‌പെൻഡബിൾസ് 2’, 2024-ൽ ‘ഏജന്റ് റീകോൺ’ എന്നീ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. Content Highlights: The world mourns the loss of martial arts legend and actor Chuck Norris, famed for his iconic Colosseum duel with Bruce Lee and his legendary role in 'Walker, Texas Ranger'. Published: 21 Mar 2026, 07:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആരാധകർ ഇന്നും മറക്കാതെ ‘റിട്ടേൺ ഓഫ് ഡ്രാഗണി’ലെ കൊളോസിയം ഫൈറ്റ്; ഓർമയിൽ ചക്ക് നോറിസ്
M
MathrubhumiSource Link
about 2 months ago