ആരാധനാലയങ്ങളിലെത്തി വോട്ട് തേടി സ്ഥാനാർഥികൾ

ആരാധനാലയങ്ങളിലെത്തി വോട്ട് തേടി സ്ഥാനാർഥികൾ

M
MathrubhumiSource Link
പാറശ്ശാല : ഉത്സവകാലത്തെത്തിയ തിരഞ്ഞെടുപ്പിന്റെ ആദ്യ ഞായറാഴ്ച ആരാധനാലയങ്ങളിലും ഉത്സവപ്പറമ്പുകളിലുമെത്തി വോട്ട് അഭ്യർഥിക്കാനാണ് സ്ഥാനാർഥികൾ വിനിയോഗിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർഥിയായ സി.കെ.ഹരീന്ദ്രൻ ഞായറാഴ്ച രാവിലെ നീറകത്തല ഭദ്രകാളിക്ഷേത്രത്തിലെ പൊങ്കാലച്ചടങ്ങുകളിൽ പങ്കെടുത്തുകൊണ്ടാണ് പ്രചാരണം ആരംഭിച്ചത്. അമരവിള, താന്നിമൂട് പ്രദേശങ്ങളിൽ പ്രചാരണം നടത്തിയശേഷം വെള്ളറട, ആറാട്ടുകുഴി മേഖലകളിലെത്തിയ വോട്ടർമാരെക്കണ്ട് വോട്ട് അഭ്യർഥിച്ചു. ഉച്ചയ്ക്കുശേഷം ആലുവിള പള്ളിയിൽനിന്നു പ്രചാരണം ആരംഭിച്ചു. വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷം തെക്കൻ കുരിശുമലയിലെത്തി തീർഥാടകരെ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. കഴിഞ്ഞ കാലയളവിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എടുത്തുപറയുകയും, വരാനിരിക്കുന്ന വികസനപദ്ധതികൾ വിശദീകരിക്കുകയും ചെയ്തുകൊണ്ടാണ് സി.കെ.ഹരീന്ദ്രൻ വോട്ട് അഭ്യർഥന നടത്തിയത്. To advertise here, എൽ.ഡി.എഫിന് മണ്ഡലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. വോട്ടർമാരുടെ മികച്ച പിന്തുണയാണ് എല്ലായിടത്തും ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിക്കൊപ്പം പ്രാദേശിക എൽ.ഡി.എഫ്. നേതാക്കളും പ്രവർത്തകരും പര്യടനത്തിൽ പങ്കെടുത്തു. യു.ഡി.എഫ്. സ്ഥാനാർഥി നെയ്യാറ്റിൻകര സനൽ ഞായറാഴ്ച നീറകത്തല ഭദ്രകാളിക്ഷേത്രത്തിലെ പൊങ്കാലച്ചടങ്ങുകളിൽ പങ്കെടുത്തുകൊണ്ടാണ് ഞായറാഴ്ചത്തെ പ്രചാരണത്തിനു തുടക്കംകുറിച്ചത്. തുടർന്ന് മാരായമുട്ടം, അയിങ്കാമം, ചെമ്പൂര് പള്ളികളിലെത്തി വോട്ട് അഭ്യർഥിച്ചു. ഉച്ചയ്ക്കുശേഷം തിരുവനന്തപുരത്ത് ബിഷപ്പിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്തശേഷം കുരിശുമല തീർഥാടനകേന്ദ്രത്തിലെത്തി വോട്ട് അഭ്യർഥിച്ചു. എൻ.ഡി.എ. സ്ഥാനാർഥി നെയ്യാർ ഗിരീഷും തിരഞ്ഞെടുപ്പുപ്രചാരണം ആരംഭിച്ചത് നീറകത്തല ഭദ്രകാളിദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്തുകൊണ്ടാണ്. തുടർന്ന് അമരവിളയിലെയും താന്നിമൂട്ടിലെയും വിവിധ പ്രദേശങ്ങളിൽ പ്രാദേശിക പ്രവർത്തകരോടൊപ്പം എത്തി വോട്ട് അഭ്യർഥിച്ചു. തുടർന്ന് വെള്ളറട മേഖലയിലെത്തി പ്രചാരണം നടത്തി. വൈകീട്ട് ഏഴുമണിക്ക് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്ഘാടനം മഹാരാഷ്ട്ര എം.എൽ.എ. വിക്രാന്ത് പാട്ടീൽ നിർവഹിച്ചു. നീറകത്തല ഭദ്രകാളിക്ഷേത്രത്തിൽ സ്ഥാനാർഥികൾ

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആരാധനാലയങ്ങളിലെത്തി വോട്ട് തേടി സ്ഥാനാർഥികൾ — Mathrubhumi |… | Boolokam