ചെന്നൈ : തമിഴക വെട്രി കഴകം നേതാവ് വിജയ് തന്റെ തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ ഞായറാഴ്ച റോഡ് ഷോ നടത്തി. തിരുച്ചിറപ്പള്ളി സെയിന്റ് ആന്റണീസ് ചർച്ചിലും വിജയ് അടുത്തുള്ള ക്ഷേത്രത്തിലും മുസ്‌ലിം പള്ളിയിലും പ്രാർഥിച്ചശേഷമാണ് റോഡ് ഷോയ്ക്കു പോയത്. To advertise here, ചെന്നൈ പെരമ്പൂരിനുപുറമേ തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കുന്ന വിജയ് ഞായറാഴ്ചയാണ് ഇവിടെ പ്രചാരണത്തിനെത്തിയത്. ക്രിസ്ത്യൻപള്ളിയിൽ ഏറെ നേരം മുട്ടുകുത്തിനിന്ന വിജയ് അടുത്തുള്ള ക്ഷേത്രത്തിൽ സാഷ്ടാംഗ നമസ്കാരം നടത്തി. മുസ്‌ലിം പള്ളിയിൽ പ്രാർഥിച്ചു. ക്രിസ്തുമത വിശ്വാസികൾക്ക് നിർണായക ശക്തിയുള്ള മണ്ഡലമാണ് തിരുച്ചി ഈസ്റ്റ്. ക്രിസ്തുവ നല്ലെണ്ണ ഇയക്കം എന്ന സംഘടനയുടെ സ്ഥാപകനും എം.എൽ.എ.യുമായ എസ്. ഇനിഗോ ഇരുദയരാജാണ് ഇവിടെ ഇത്തവണയും ഡി.എം.കെ. ടിക്കറ്റിൽ മത്സരിക്കുത്. അണ്ണാ ഡി.എം.കെ.യും ഡി.എം.കെ.യും മാറിമാറി ജയിച്ചിരുന്ന പെരമ്പൂർ 2019 മുതൽ ഡി.എം.കെ. യുടെ ശക്തി കേന്ദ്രമാണ്. തൊഴിലാളി കുടുംബങ്ങൾ ധാരാളമുള്ള ഈ മണ്ഡലത്തിൽ അണ്ണാ ഡി.എം.കെ.യെ മറികടന്ന് ടി.വി.കെ രണ്ടാം സ്ഥാനത്തെത്തിയതായി അഭിപ്രായ സർവേകൾ കണ്ടെത്തിയിരുന്നു. ഡി.എം.കെ. എം.എൽ.എ. ആർ.ഡി. ശേഖറാണ് ഇവിടെ വിജയ്‌യുടെ മുഖ്യ എതിരാളി. Published: 20 Apr 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആരാധനാലയങ്ങളിൽ പ്രാർഥിച്ച് വിജയ്‌യുടെ റോഡ് ഷോ
M
MathrubhumiSource Link
20 days ago