ആരാമ്പ്രം : പുതിയ അധ്യയനവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന ആരാമ്പ്രം ജി.എം.യു.പി. സ്കൂളിൽ നവീകരിച്ച കിഡ്‌സ് പാർക്ക് നാടിന് സമർപ്പിച്ചു. സ്കൂൾ അധികൃതരും പൂർവ വിദ്യാർഥിയും കൈകോർത്താണ് കിഡ്‌സ് പാർക്ക് മനോഹരമാക്കിയത്. സ്കൂളിലെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതി പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് പൂളക്കാടി ഉദ്ഘാടനംചെയ്തു. കുട്ടികളുടെ സുരക്ഷയ്ക്കായി പാർക്ക് പൂർണമായും കൊരുപ്പുകട്ടകൾ പാകി നവീകരിച്ചു. To advertise here, പുതിയ അധ്യയനവർഷത്തേക്ക് ഒട്ടേറെ വികസനപദ്ധതികളാണ് സ്കൂളിൽ പുരോഗമിക്കുന്നത്. ഒന്നാം ക്ലാസുകൾ എ.സി. നിലവാരത്തിലേക്ക് ഉയർത്തുക, യാത്രാസൗകര്യം വർധിപ്പിക്കുന്നതിന് പുതിയ സ്കൂൾ ബസ്, എൽ.പി. ബ്ലോക്കിൽ ടോയ്‌ലറ്റ് കോംപ്ലക്സ്, ആധുനിക ലൈബ്രറി, വിശാലമായ കോൺഫറൻസ് ഹാൾ എന്നിവയുടെ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ബാലുശ്ശേരി മണ്ഡലത്തിലെ സ്കൂളുകളെ ലയിപ്പിക്കുന്നതോടൊപ്പം ആരാമ്പ്രം ഗവ. സ്കൂളിനെ ഹൈസ്കൂളായി അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും. ചടങ്ങിൽ പ്രധാനാധ്യാപകൻ എ.പി. ജാഫർ സാദിഖ് അധ്യക്ഷനായി. പി.ടി.എ. വൈസ് പ്രസിഡന്റ് രാജേഷ് പടനിലം, സീനിയർ അസിസ്റ്റന്റ് ആബിദ, സ്റ്റാഫ് സെക്രട്ടറി ജയപ്രകാശ് എന്നിവർ സംസാരിച്ചു. പി.ടി.എ. അംഗങ്ങളായ അബ്ദുൽ കരീം, എ.പി. ബഷീർ, ഷാഫി ആരാമ്പ്രം, സജിന എരേക്കൽ, അബ്ദുൽ അസീസ്, അധ്യാപകരായ ഹഫ്‌സ, പ്രവീൺ, അർഷാദ്, വിനജ തുടങ്ങിയവർ പങ്കെടുത്തു.

ആരാമ്പ്രം ജി.എം.യു.പി. സ്കൂളിൽ നവീകരിച്ച കിഡ്‌സ് പാർക്ക് തുറന്നു
M
MathrubhumiSource Link
about 1 month ago