ഏ റ്റവും വലിയ സമ്പത്ത് ആരോഗ്യമാണ്. പലപ്പോഴും ആരോഗ്യത്തെ നിസ്സാരമാക്കി മറ്റു പല കാര്യങ്ങൾക്കും പായുന്നവരാണ് ഏറെയും. ഒടുവിൽ ആരോഗ്യം മോശമാകുന്ന ഘട്ടമെത്തുമ്പോഴാകട്ടെ ചികിത്സയിലൂടെ പരിഹാരം തേടുന്നതുപോലും സങ്കീർണമാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ ദിനത്തിന്റെ പ്രസക്തി. ആരോഗ്യം എത്രത്തോളം പ്രധാനമാണെന്നും ലോകത്തെ പ്രധാന ആരോഗ്യ വെല്ലുവിളികളുമൊക്കെ ചർച്ച ചെയ്യുക ലക്ഷ്യമിട്ടാണ് എല്ലാ വർഷവും ഏപ്രിൽ ഏഴിന് ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. To advertise here, ആരോഗ്യത്തിനായി ഒന്നിക്കാം, ശാസ്ത്രത്തോടൊപ്പം നിൽക്കാം എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ ആപ്തവാക്യം. ആരോഗ്യമേഖല സംബന്ധിച്ച് അശാസ്ത്രീയമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സംഘടിക്കുക എന്നതുകൂടിയാണ് ഈ ആപ്തവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്. സർക്കാരും സ്ഥാപനങ്ങളും ശാസ്ത്രമേഖല ശക്തിപ്പെടുത്താനും ശാസ്ത്രത്തിൽ നിക്ഷേപം നടത്താനും മുന്നിട്ടിറങ്ങണമെന്നും ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നുണ്ട്. 1948-ൽ ലോകാരോഗ്യ സംഘടന സ്ഥാപിക്കപ്പെട്ടതിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. ആഗോളതലത്തിലുള്ള ആരോഗ്യമേഖലയിലെ പ്രശ്നങ്ങളേക്കുറിച്ച് ചർച്ച ചെയ്യുകയും അവബോധം നൽകുകയുമാണ് ലക്ഷ്യമിടുന്നത്. ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ് പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞു കഴിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക. ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക. വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ. ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം. വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക. പഞ്ചസാരയുടെ അളവ് കുറയ്ക്കാം. ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ടി.വിയോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം. Content Highlights: Health is the most valuable asset in life., World Health Day 2026 theme focuses on unity and scientific advancemen Published: 07 Apr 2026, 03:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആരോഗ്യം സമ്പത്ത്, ശാസ്ത്രത്തോടൊപ്പം പോരാടാം; ലോകാരോഗ്യ ദിനത്തിൽ ഓർക്കാൻ
M
MathrubhumiSource Link
about 1 month ago