ആരോഗ്യനില മോശമായി; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില മോശമായി; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

M
MathrubhumiSource Link
ന്യൂഡൽഹി:   ആരോഗ്യനില മോശമായതിനെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. To advertise here, ആരോഗ്യപ്രശ്നത്തിന്റെ കാരണം നിലവിൽ വ്യക്തമല്ല. മക്കളായ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും  ആശുപത്രിയിൽ സോണിയക്കൊപ്പമുണ്ട്.   ഈ വർഷം ജനുവരിയിൽ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കഠിനമായ തണുപ്പും വായുമലിനീകരണവുംമൂലം ആസ്മ  വഷളായതാണ് ആരോഗ്യനില മോശമാകാൻ കാരണമായതെന്ന് അന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു. കഴിഞ്ഞ വർഷവും വിവിധ ആരോഗ്യപ്രശ്നങ്ങളാൽ സോണിയ ഗാന്ധിയെ പലതവണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. 2025 ജൂണിലും ഫെബ്രുവരിയിലും ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 79-കാരിയായ സോണിയ ഗാന്ധി നിലവിൽ രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ എംപിയായി സേവനമനുഷ്ഠിക്കുകയാണ്. Content Highlights: Sonia Gandhi admitted to Sir Ganga Ram Hospital, Delhi., Accompanied by Rahul Gandhi and Priyanka Gandhi Vadra., Previous medical history includes respiratory and abdominal issues., Current health status remains under observation. Published: 25 Mar 2026, 12:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആരോഗ്യനില മോശമായി; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്… | Boolokam