ആര് കാക്കും നമ്മുടെ കുളങ്ങൾ

ആര് കാക്കും നമ്മുടെ കുളങ്ങൾ

M
MathrubhumiSource Link
കരിവെള്ളൂർ : വർഷത്തിൽ ശരാശരി 3300 മില്ലി മീറ്റർ മഴപെയ്യുന്ന പഞ്ചായത്താണ് കരിവെള്ളൂർ-പെരളം. പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടേയും ജല ആവശ്യം നിറവേറ്റാൻ ഇതുകൊണ്ട് കഴിയും. എന്നാൽ വർഷത്തിൽ ഫെബ്രുവരിമുതൽ ഇടവപ്പാതി പെയ്തുതുടങ്ങുന്നതുവരെ ചില ഭാഗങ്ങളിൽ കടുത്ത ജലക്ഷാമമാണ്. ലഭിച്ച വെള്ളം സംരക്ഷിച്ചുനിർത്താൻ കഴിയാത്തതാണ് പഞ്ചായത്തിലെ ജലക്ഷാമത്തിന്‌ കാരണമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. To advertise here, പഞ്ചായത്തിലെ കുളങ്ങളുടെ കാര്യംതന്നെയാണ് ഇതിന് ഉദാഹരണം. 39 പൊതുകുളങ്ങളും 79 സ്വകാര്യ കുളങ്ങളുമടക്കം 118 കുളങ്ങളാണ് പഞ്ചായത്തിലുള്ളത്. ഓരോ വാർഡിലും രണ്ടോ മൂന്നോ പൊതുകുളങ്ങൾ വീതമുണ്ട്. ജലസേചനത്തിനും വ്യക്തിശുദ്ധിക്കും ഉപയോഗിക്കുന്നതിനൊപ്പം ഭൂമിയിലെ ജലനിരപ്പ് പിടിച്ചുനിർത്തുന്നതിന് കുളങ്ങൾക്ക് നല്ല പങ്കുണ്ട്. പഞ്ചായത്തിലെ കുളങ്ങളിൽ ഭൂരിഭാഗവും കടുത്ത വേനലിൽപോലും വറ്റാത്തവയാണ്. എന്നാൽ അവ സംരക്ഷിച്ചുനിർത്തുന്നതിൽ കാണിക്കുന്ന അലംഭാവമാണ് ജലക്ഷാമത്തിന് പ്രധാന കാരണം. കുളങ്ങളിൽ പലതും കാട് മുടിക്കിടക്കുകയും പടകളിലെ കല്ലുകൾ ഇളകിയതുമൂലം ഇറങ്ങാൻകഴിയാത്ത സ്ഥിതിയിലുമാണുള്ളത്. മാലാപ്പിലെ പൊതുകുളം വർഷങ്ങളോളം സമീപത്തെ വയലുകളിൽ ജലസേചനത്തിനും നാട്ടുകാർ കുളിക്കാനും ഉപയോഗിച്ചതാണ്. കൃഷി നിലച്ചതോടെ കുളവും ഉപയോഗിക്കാതായി. ഇപ്പോൾ സമീപത്തെ ഇലകളും കമ്പുകളും വിണ് വെള്ളം കുഴമ്പുരൂപത്തിലായി. കൃത്യമായി വൃത്തിയാക്കി പടവുകൾ നിർമിച്ചാൽ ഇത് ഉപയോഗിക്കാൻകഴിയും. മറ്റ് നിരവധി കുളങ്ങളുടെ കാര്യവും ഇതുതന്നെയാണ്. ആരാധനാലയങ്ങളുടെ കീഴിലുള്ള കുളങ്ങൾ ഒഴികെ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കുളങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. പഴയ കൂട്ടുകുടുംബ തറവാടുകളിലുള്ള കുളങ്ങൾ ഇപ്പോൾ ഉപയോഗിക്കാൻ ആളില്ലാതെ നശിക്കുകയാണ്. പൊതുകുളങ്ങളും സ്വകാര്യ കുളങ്ങളും ഒരേപോലെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ത്രിതല പഞ്ചായത്തുകൾ നടപ്പാക്കണം. തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തി വൃത്തിയാക്കുകയും ഇളകിയ പടവുകൾ ശരിയാക്കി നിത്യവും ഉപയോഗിക്കുന്ന രീതിയിലേക്ക് കുളങ്ങളെ മാറ്റണമെന്നാണ് ആവശ്യം. Published: 16 Mar 2026, 03:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആര് കാക്കും നമ്മുടെ കുളങ്ങൾ — Mathrubhumi | Boolokam | Boolokam