തെന്മല : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ആര്യങ്കാവിൽ പരിശോധന ശക്തമാക്കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം പരിശോധന നടന്നത്. ഡോഗ് സ്ക്വാഡും രംഗത്തുണ്ട്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കും തിരികെയും പോകുന്നവർ പണമുൾപ്പെടെ കൊണ്ടുപോകുന്നതിനു നിയന്ത്രണമുണ്ട്. തമിഴ്നാട് ഭാഗത്ത് പുളിയറയിലും കാര്യമായ പരിശോധന നടന്നുവരികയാണ്. ചെറിയ ചരക്കുവാഹനങ്ങളിലും യാത്രാവാഹനങ്ങളിലും പഴുതടച്ച പരിശോധന നടക്കുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും കർശനപരിശോധന തുടരുമെന്ന് സംഘാംഗങ്ങൾ അറിയിച്ചു. To advertise here, Published: 22 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
