ആര്യങ്കാവ് അയ്യപ്പക്ഷേത്രം പുനരുദ്ധാരണം: പുനരാലോചന വേണമെന്ന്‌ ആവശ്യം

ആര്യങ്കാവ് അയ്യപ്പക്ഷേത്രം പുനരുദ്ധാരണം: പുനരാലോചന വേണമെന്ന്‌ ആവശ്യം

M
MathrubhumiSource Link
പുനരുദ്ധാരണത്തിൽ അവ്യക്തത To advertise here, തെന്മല : പരശുരാമൻ പ്രതിഷ്ഠിച്ചതെന്ന് ഐതിഹ്യമുള്ള അഞ്ച്‌ അയ്യപ്പക്ഷേത്രങ്ങളിലൊന്നായ ആര്യങ്കാവ് അയ്യപ്പക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിൽ പുനരാലോചന വേണമെന്ന ആവശ്യം ശക്തമാകുന്നു. ക്ഷേത്രത്തിന്റെ ഉൾവശത്ത് ചോർച്ചയുണ്ടെങ്കിലും കാര്യമായ അറ്റകുറ്റപ്പണി ആവശ്യമില്ലെന്ന് പുരാവസ്തുവകുപ്പ് കഴിഞ്ഞ ജൂണിൽത്തന്നെ പറഞ്ഞിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ നിർമിതികളെത്തന്നെ നശിപ്പിക്കുന്ന തരത്തിലുള്ള നവീകരണപ്രവർത്തനങ്ങളുമായി അധികൃതർ മുന്നോട്ടുപോകുന്നത്. തമിഴ്നാട്ടിൽനിന്നുള്ള ഒരു സംഘടനയുടെ നേതൃത്വത്തിലാണ് ക്ഷേത്രപുനരുദ്ധാരണ നടപടികൾ പുരോഗമിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി, കാര്യമായ പുനരാലോചനയില്ലാതെ ക്ഷേത്രത്തിന്റെ കാലപ്പഴക്കം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള നിർമിതികളിൽ ഭക്തരുടെയും വൻ പ്രതിഷേധമാണ് ഉയരുന്നത്. ദേവസ്വം ബോർഡിന്റെ മേൽനോട്ടമുണ്ടാകുമെന്ന് പറയുമ്പോഴും തുക സ്പോൺസർ ചെയ്യുന്നവരാണോ ദേവസ്വം ബോർഡ് അധികൃതരാണോ കരാറുകാരെ നിശ്ചയിക്കുന്നതെന്നതും ജോലിയുടെ മേൽനോട്ടവും സംബന്ധിച്ച്‌ ഒട്ടേറെ സംശയങ്ങളാണ് ഉയരുന്നത്. പരാതി ഉയർന്നതോടെ കഴിഞ്ഞ ജൂണിൽ പുരാവസ്തുവകുപ്പ് ക്ഷേത്രത്തിൽ പരിശോധന നടത്തുകയും നാലമ്പലത്തിൻെറ ഭാഗത്ത് 'സുർക്കി' പൊടിഞ്ഞുമാറിയതിൻെറ പ്രശ്നമാണുള്ളതെന്നും ബലപ്പെടുത്തിയാൽ മതിയെന്നും പൊളിഞ്ഞുവീഴാനുള്ള സാധ്യത കാണുന്നില്ലന്നും പറഞ്ഞിരുന്നു. ഹൈഡ്രോളിക് ലിഫ്റ്റിങ് രീതിയിലൂടെ ചുറ്റമ്പലം ഉയർത്തി നവീകരിക്കുമെന്ന് ആദ്യഘട്ടത്തിൽ തീരുമാനമുണ്ടായെങ്കിലും ഈ സാങ്കേതികവിദ്യ ആര്യങ്കാവിൽ പര്യാപ്തമല്ലെന്ന് ബോധ്യപ്പെട്ടിരുന്നു. തെങ്കാശി ജില്ലയിലെ ചെങ്കോട്ട തിരുമലക്കോവിലിനു സമാനമായ നിർമാണരീതിയാണ് ആര്യങ്കാവിലും ഉള്ളതെങ്കിലും ക്ഷേത്രത്തിലെ ശ്രീകോവിൽ നിർമിച്ചിരിക്കുന്നത് കേരളശൈലിയിലും ചുറ്റമ്പലം തമിഴ്നാട് ശൈലിയിലുമാണെന്ന പ്രത്യേകതയുണ്ട്. ക്ഷേത്രത്തിൻെറ നിർമിതിയും മേൽക്കൂരയുൾപ്പെടെ പൂർണമായും കല്ലുകൾകൊണ്ടാണ്. ക്ഷേത്രത്തിൻെറ മുന്നിലുള്ള കൽമണ്ഡപം ചായംപൂശി പുരാവസ്തുപരമായ മേന്മ കളഞ്ഞതും പുരാവസ്തുവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ നവീകരണത്തിന്റെ ഭാഗമായി ക്ഷേത്രനിർമിതിയുടെ കല്ലുകളുടെ തനിമപോലും യന്ത്രമുപയോഗിച്ച് നഷ്ടപ്പെടുത്തിയതായും പരാതിയുണ്ട്. അതിനാൽ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് സർക്കാർതലത്തിൽ കുടിയാലോചന നടത്തണമെന്നും സ്പോൺസർഷിപ്പിനു പകരം ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആര്യങ്കാവ് അയ്യപ്പക്ഷേത്രം പുനരുദ്ധാരണം: പുനരാലോചന വേണമെന്ന… | Boolokam