ആര്യനാട് ഗവ. ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂരമർദനം; ഇരുമ്പ് സ്റ്റൂൾകൊണ്ട് തലയ്ക്കടിച്ചു

ആര്യനാട് ഗവ. ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂരമർദനം; ഇരുമ്പ് സ്റ്റൂൾകൊണ്ട് തലയ്ക്കടിച്ചു

M
MathrubhumiSource Link
ആര്യനാട് : ആര്യനാട് സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ചികിത്സയ്ക്കെത്തിയ മൂന്നംഗസംഘം ക്രൂരമായി മർദിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജോയ് മോനെയാണ് ആര്യനാട് കാനക്കുഴി സ്വദേശികളായ യുവാക്കൾ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തലയിൽ പത്ത് തുന്നലുകൾ ഉണ്ട്. To advertise here, സംഭവവുമായി ബന്ധപ്പെട്ട് കാനക്കുഴി ഊരുവള്ളി തലയ്ക്കൽ തടത്തരികത്ത് വീട്ടിൽ സഹോദരങ്ങളായ അമൽ ഐസന്റ് (26), അഖിൽ ഐസന്റ് (25), ഇവരുടെ സുഹൃത്ത് കാനക്കുഴി ഏദൻസിൽ ഷിജി (21) എന്നിവരെ ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. കൈയ്യിൽ മുറിവുമായി ചികിത്സയ്ക്കെത്തിയതായിരുന്നു യുവാക്കൾ. ഒ.പി. ടിക്കറ്റ് എടുത്ത് വരാൻ ഡോക്ടർ നിർദേശിച്ചെങ്കിലും ഇവർ ആദ്യം തയ്യാറായില്ല. പിന്നീട് മടങ്ങിപ്പോയ ഇവർ ഓട്ടോറിക്ഷയിൽ വീണ്ടും ആശുപത്രിയിലെത്തി ടിക്കറ്റെടുത്തു. എന്നാൽ ഡോക്ടറെ കണ്ട ഉടൻ ‘നീ എന്നെ പരിശോധിക്കില്ലേ’ എന്ന് ആക്രോശിച്ചുകൊണ്ട് അക്രമിസംഘം രോഗികളെ ഇരുത്തി പരിശോധനയ്ക്ക് ഇട്ടിരുന്ന ഇരുമ്പ് സ്റ്റൂൾ എടുത്ത് ഡോക്ടറുടെ തലയ്ക്കടിക്കുകയായിരുന്നു. ആശുപത്രിയിൽ ഉണ്ടായിരുന്നവർ ബഹളംവെയ്ക്കുകയും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ഡോക്ടറെ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടറുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. തലയിൽ പത്തിലധികം തുന്നലുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാക്കൾ അക്രമം അഴിച്ചുവിട്ടതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. ആശുപത്രികൾക്ക് നേരേയും ആരോഗ്യപ്രവർത്തകർക്ക് നേരെയും വർധിച്ചുവരുന്ന അക്രമങ്ങളിൽ ഡോക്ടർമാരുടെ സംഘടന പ്രതിഷേധിച്ചു. പ്രതികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ആശുപത്രിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പോലീസ് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Published: 05 May 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!