ആര്യപൊയ്കയിൽപ്പടി- അമ്പലത്തുംപാട് റോഡ് നന്നാക്കുമോ...?

ആര്യപൊയ്കയിൽപ്പടി- അമ്പലത്തുംപാട് റോഡ് നന്നാക്കുമോ...?

M
MathrubhumiSource Link
ഇലവുംതിട്ട : കാൽനട-വാഹനയാത്രികരെ ദുരിതത്തിലാക്കി ആര്യപൊയ്കയിൽ പടി- അമ്പലത്തുംപാട് ഗുരുക്ഷേത്രംപടി റോഡ് തകർന്ന നിലയിൽ. വർഷങ്ങൾക്കുമുമ്പ് ടാർ ചെയ്ത ജില്ലാ പഞ്ചായത്ത് റോഡിൽ നിലവിൽ നടുവൊടിക്കുന്ന കുഴികളാണ്. ഇലവുംതിട്ട കവലയിൽ ചെന്നീർക്കര ഗവ. ഐ.ടി.ഐ., എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള എളുപ്പ മാർഗമാണ് ദീർഘനാളായി തകർന്ന് കിടക്കുന്നത്. To advertise here, ഇലവുംതിട്ടയിൽ ബസ് ഇറങ്ങുന്ന ഒട്ടേറെ വിദ്യാർഥികൾ കാൽനടയായി നല്ലാനിക്കുന്ന്- അമ്പലത്തുംപാട് വഴിയാണ് മേൽപ്പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്നത്. ചെന്നീർക്കര, മുറിപ്പാറ, പമ്പുമല, അമ്പലത്തുംപാട്, ആലുംകുറ്റി, ചക്കിട്ടയിൽ (ഐ.ടി.ഐ. പടി)തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ ചികിത്സയ്ക്കായി നല്ലാനിക്കുന്നിലെ ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിലെത്താൻ ഈ പാതയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരുവർഷം മുമ്പ് ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് നല്ലാനിക്കുന്ന് മുതൽ ആര്യ പൊയ്കയിൽ പടിയുള്ള ഭാഗം ടാർചെയ്ത് സഞ്ചാരയോഗ്യമാക്കിയിരുന്നു. എന്നാൽ, ബാക്കിയുള്ള അമ്പലത്തുംപാട് ഗുരുമന്ദിരം വരെ 800 മീറ്റർ ദൂരത്തിൽ റോഡ് ടാർചെയ്ത് സഞ്ചാരയോഗ്യമാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല എന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. തകർന്ന റോഡിലൂടെ ഓട്ടംപോകാൻ ഓട്ടോ ഡ്രൈവർമാർ വിസമ്മതിക്കുന്നതായും നാട്ടുകൾ പറയുന്നു. അമ്പലത്തുംപാടും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർ ഓട്ടോക്കൂലി അധികമായി നൽകി ഇലവുംതിട്ട- ഒറോട്ടിപടി വഴി രണ്ട് കിലോമീറ്റർ കൂടുതൽ സഞ്ചരിച്ചാണ് വീടുകളിലെത്തുന്നത്. Published: 23 Mar 2026, 01:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആര്യപൊയ്കയിൽപ്പടി- അമ്പലത്തുംപാട് റോഡ് നന്നാക്കുമോ...? — Ma… | Boolokam