ആര്യൻഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ്: ഷാരൂഖിനോട് കോഴ ചോദിച്ചിട്ടില്ലെന്ന് സമീർ വാംഖഡെ

ആര്യൻഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ്: ഷാരൂഖിനോട് കോഴ ചോദിച്ചിട്ടില്ലെന്ന് സമീർ വാംഖഡെ

M
MathrubhumiSource Link
സ്വന്തം ലേഖകൻ Last Updated: 24 March 2026, 07:50 AM IST സമീർ വാങ്കഡേ, ആര്യൻ ഖാൻ, ഷാരൂഖ് ഖാൻ | ANI, PTI, AFP മുംബൈ: ആഡംബരക്കപ്പലിലെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻഖാനെ രക്ഷിക്കാൻ പിതാവും നടനുമായ ഷാരൂഖ് ഖാനിൽനിന്ന് കൈക്കൂലി ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) മുൻ സോണൽ ഡയറക്ടർ സമീർ വാംഖഡെ ബോംബെ ഹൈക്കോടതിയിൽ. അഴിമതി, കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തി സി.ബി.ഐ. 2023 മേയിൽ തനിക്കെതിരേ രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വാംഖഡെ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. To advertise here, സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. പ്രകാരം ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകാൻ ഷാരൂഖ് ഖാനിൽനിന്ന് വാംഖഡെ 25 കോടി രൂപ ആവശ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നു. 2021 ഒക്ടോബർ രണ്ടിനാണ് രഹസ്യവിവര പ്രകാരം ആഡംബരക്കപ്പലായ കോർഡെലിയയിൽ എൻ.സി.ബി. പരിശോധന നടത്തി ആര്യൻ ഖാൻ ഉൾപ്പെടെ ഏതാനും പേരെ അറസ്റ്റ് ചെയ്തത്. ഹർജിയിൽ ചൊവ്വാഴ്ചയും വാദം കേൾക്കൽ തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. Content Highlights: Sameer Wankhede denies demanding 25 crore bribe from Shah Rukh Khan. Wankhede petitions Bombay High Court to quash CBI FIR. The case stems from the 2021 Cordelia cruise drug bust. CBI corruption investigation remains a point of legal contention Published: 24 Mar 2026, 07:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആര്യൻഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ്: ഷാരൂഖിനോട് കോഴ ചോദിച… | Boolokam