തിരുമിറ്റക്കോട് : ആറങ്ങോട്ടുകര-ചെറുതുരുത്തി റോഡിൽ ഒലിച്ചിയിൽ പുതിയ ടർഫിനുസമീപം സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞ പറമ്പിൽ പുൽക്കാടിന് തീപിടിച്ചത് നാട്ടുകാർക്കിടയിൽ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഞായറാഴ്ച പുതിയ ടർഫിന്റെ ഉദ്ഘാടനം നടന്നിരുന്നു. തൊട്ടടുത്ത് പറമ്പിൽ തീപടർന്നത് മറ്റുസ്ഥലങ്ങളിലേക്ക് പടരുമെന്ന പരിഭ്രാന്തിയിൽ ജനങ്ങൾ ഓടിയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തി. To advertise here, ഒരേക്കറോളം വരുന്ന അടിക്കാടുകളാണ് പൂർണമായും കത്തിയത്. ഷൊർണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. മുൻപും ഇവിടെ പുൽക്കാടിന് തീപിടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. Published: 24 Mar 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആറങ്ങോട്ടുകര ഒലിച്ചിയിൽ പുൽക്കാടിന് തീപിടിച്ചു
M
MathrubhumiSource Link
about 2 months ago