ആറന്മുളയിൽ അബിൻ തരംഗം

ആറന്മുളയിൽ അബിൻ തരംഗം

M
MathrubhumiSource Link
കോഴഞ്ചേരി: ഐക്യകേരള രൂപവത്‌കരണം മുതലുള്ള മണ്ഡലമായ ആറന്മുളയിൽ അബിൻ വർക്കി കോടിയാട്ട് നേടിയത് സമാനതകളില്ലാത്ത വിജയം. To advertise here, ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർഥിയെ വേണ്ടെന്ന കോൺഗ്രസിലെ മുറുമുറുപ്പുകളെ അതിജീവിച്ചുള്ള വിജയംകൂടിയാണ് അബിന്റേത്. തിരഞ്ഞെടുപ്പിന് ഏറെനാൾ മുമ്പുതന്നെ ആറന്മുള മണ്ഡലത്തിലെ പരിപാടികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ഇടപെടൽ എം.എൽ.എ. പദവിയിലെത്തിയാണ് നിന്നത്. തന്റെ ജില്ലയായ എറണാകുളത്തുനിന്ന് രാഷ്ട്രീയാഭയം തേടിയെത്തിയ അബിൻ പ്രചാരണത്തിൽ നല്ല മേൽക്കൈ ഉണ്ടാക്കിയെടുത്തിരുന്നു. എൽ.ഡി.എഫ്. ക്യാമ്പിനെ അമ്പരപ്പിക്കുന്ന തരത്തിലേക്ക് അബിന്റെയും സംഘത്തിന്റെയും നീക്കങ്ങൾ മാറി. വാക്ചാതുരിയും പ്രവർത്തന ശൈലിയുംകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയുള്ള തേരോട്ടമാണ് ആറൻമുളയിൽ അബിൻ നടത്തിയത്. പഴയ ആറന്മുള മണ്ഡലം യു.ഡി.എഫ്. കുത്തകയായിരുന്നു. മണ്ഡലം പുനർനിർണയ ശേഷം 2011-ൽ യു.ഡി.എഫ്. വിജയിച്ചെങ്കിലും 2016-ൽ എൽ.ഡി.എഫ്. അപ്രതീക്ഷിത വിജയം നേടി. അന്ന് 7646 വോട്ടിനായിരുന്നു സിറ്റിങ് എം.എൽ.എ. അഡ്വ. കെ. ശിവദാസൻനായർക്കെതിരേ വീണാ ജോർജ് എന്ന മാധ്യമപ്രവർത്തക അപ്രതീക്ഷിത വിജയം നേടിയത്. 2021-ൽ വീണാ ജോർജ് ശിവദാസൻനായരെ പാരയജയപ്പെടുത്തിയത് 19,003 വോട്ടിനാണ്. ഇടത് വിരുദ്ധ തരംഗത്തിൽ പോസ്റ്റൽ ബാലറ്റിൽ അബിൻ വർക്കിക്ക് 1884 വോട്ടുകൾ ലഭിച്ചപ്പോൾ വീണാജോർജിന് 964 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ആറന്മുള, നാരങ്ങാനം, ഇലന്തൂർ, മെഴുവേലി, കുളനട, ചെന്നീർക്കര, ഓമല്ലൂർ, പത്തനംതിട്ട നഗരസഭ എന്നിവ ചേർന്ന മണ്ഡലത്തിൽ ഒരുഘട്ടത്തിൽപോലും വീണാ ജോർജിന് ലീഡുനേടാൻ കഴിഞ്ഞില്ല. വിജയ കാരണങ്ങൾ പാർട്ടി പ്രവർത്തകർക്ക് വീണാ ജോർജിനോടുള്ള താത്‌പര്യക്കുറവ്. ഓർത്തഡോക്സ് വോട്ടുകൾ രണ്ടായി പിളർന്നു. കെ.എസ്.യു. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഭവങ്ങളെ വേണ്ട വിധത്തിൽ പ്രതിരോധിക്കാൻ പാർട്ടിക്കായില്ല. വീണാ ജോർജിനെ മത്സരിപ്പിക്കരുതെന്ന് പറഞ്ഞ് ഭർത്താവ് ജോർജ് ജോസഫ് രംഗത്തുവന്നത് വീണയ്ക്ക് എതിരായി. ആരോഗ്യരംഗത്ത് ഉണ്ടാകുന്ന വീഴ്ചകളെ പ്രതിരോധിക്കാൻ വീണാ ജോർജിനോ, പാർട്ടിക്കോ ആയില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!