ചെങ്ങന്നൂർ : പുത്തൻകാവ് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സ്ഥാപകനും മലങ്കര മെത്രാപ്പൊലീത്തയുമായിരുന്ന വലിയ മാർ ദീവന്നാസിയോസിന്റെ (ആറാം മാർത്തോമ്മ) സ്മരണയ്ക്കായി ഏർപ്പെടുത്തിയ ആറാം മാർത്തോമ അവാർഡ് പത്മശ്രീ ജേതാവും വനസംരക്ഷണ പ്രവർത്തകയുമായ കൊല്ലകൽ ജി. ദേവകിയമ്മയ്ക്കു സമ്മാനിച്ചു. തുമ്പമൺ ഭദ്രാസനാധിപനായിരുന്ന പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസിന്റെ ചരമ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അവാർഡ് സമ്മാനിച്ചു. To advertise here, സമ്മേളനത്തിന്റെ ഉദ്ഘാടനവും കാതോലിക്ക ബാവ നിർവഹിച്ചു. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷനായി. കാതോലിക്കേറ്റ് രത്നദീപം കാര്യണ്യഹസ്തം ജീവകാരുണ്യ പദ്ധതി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലിമ്മിസ്, ഡോ. എബ്രഹാം മാർ സെറാഫിം, ഗീവർഗീസ് മാർ പീലക്സിനോസ്, റോണി വർഗീസ്, ഫാ.പി.കെ. കോശി, മനീഷ് കീഴാമഠം, ഫാ. തോമസ് വർഗീസ് അമയിൽ, ഫാ. ജിജോ കണ്ണാട്ട്, ജോസ് കെ. ജോർജ്, ജോർജ് വർഗീസ്, സുനിൽ പി. ഉമ്മൻ, ഡോ. ജിബി ജോർജ് എന്നിവർ പ്രസംഗിച്ചു. Published: 18 Apr 2026, 02:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആറാം മാർത്തോമ്മ അവാർഡ് കൊല്ലകൽ ജി. ദേവകിയമ്മയ്ക്കു സമ്മാനിച്ചു
M
MathrubhumiSource Link
22 days ago