മുക്കൂട്ടുതറ : ഉത്സവ സമാപനമായി ആറാടിയെത്തിയ ഇടകടത്തി ധർമശാസ്താവിനെ തൊഴുകൈയ്യോടെ ഭക്തർ എതിരേറ്റു. To advertise here, താലപ്പൊലിഘോഷയോത്രയോടെ ഗ്രാമപ്രദേശങ്ങൾ ചുറ്റി തിരികെ ക്ഷേത്രാങ്കണത്തിലെത്തിയ ദേവന് ഭക്തർ സ്വീകരണമൊരുക്കി. പമ്പയാറ്റിലെ ഇടകടത്തി ആറാട്ടുകടവിലായിരുന്നു ആറാട്ടും ദീപാരാധനയും. തുടർന്ന് നിറപറ സമർപ്പണം. ആറാട്ടെഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ സംഗമിച്ചശേഷമായിരുന്നു കൊടിയിറക്ക്. തുടർന്ന് ഭഗവാനെ ശ്രീകോവിലിലേയ്ക്ക് ആവാഹിച്ചശേഷം കൊടിയിറക്കി. കൊടിമരച്ചുവട്ടിൽ വലിയ കാണിക്കയോടെ ഉത്സവം സമാപിച്ചു. തന്ത്രി കുമാരമംഗലത്ത് അജികുമാർ, മേൽശാന്തി ശ്രീശാന്ത് പാലയ്ക്കൽ എന്നിവർ കാർമികത്വം വഹിച്ചു. Published: 02 Apr 2026, 01:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആറാട്ടെഴുന്നള്ളത്തിന് സ്വീകരണമൊരുക്കി നാട്
M
MathrubhumiSource Link
about 1 month ago