കോഴിക്കോട് : തളി മഹാക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനംകുറിച്ച് ദേവന്മാർ ആറാട്ടിന് എഴുന്നള്ളി. വൈകീട്ട് ആനപ്പുറത്തേറി മഹാദേവനും ശ്രീകൃഷ്ണനും പുറത്തേക്ക് എഴുന്നള്ളിയപ്പോൾ പഞ്ചവാദ്യം അകമ്പടിയായി. ക്ഷേത്രക്കുളത്തിന്റെ കരയിൽ വടക്കേആൽത്തറയ്ക്ക് മുന്നിൽ തുടങ്ങി തെക്കേ ആൽത്തറയ്ക്കരികിൽ അവസാനിച്ച പഞ്ചവാദ്യത്തിന് ചോറ്റാനിക്കര സുഭാഷ് പ്രമാണിയായി. പഞ്ചവാദ്യം അവസാനിച്ചശേഷം തെക്കേ അൽച്ചുവട്ടിൽ പാണ്ടിമേളത്തിന്റെ ആവേശമുയർന്നു. To advertise here, തുടർന്ന് ദേവന്മാർ ആറാട്ടുകടവിലേക്ക് നീങ്ങി. തീർഥസ്നാനത്തിന്റെ ചടങ്ങുകൾക്ക് തന്ത്രിമാരായ ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടും ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടും കാർമികത്വം വഹിച്ചു. തുടർന്ന് ദേവന്മാർ തിരിച്ചെഴുന്നള്ളി. ചൊവ്വാഴ്ച രാവിലെ പള്ളിക്കുറുപ്പ് ഉണർത്തലോടെയാണ് സമാപനദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ചാക്യാർകൂത്തിനുശേഷം മേളത്തോടെ കാഴ്ചശീവേലി നടന്നു. ഓട്ടൻതുള്ളലും അരങ്ങേറി. ശേഷം ആറാട്ട്കഞ്ഞി ഉണ്ടായിരുന്നു. വൈകീട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങി. Published: 22 Apr 2026, 04:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
