കൊച്ചി: പരിശീലകസ്ഥാനത്തുനിന്ന് ഡേവിഡ് കാറ്റാലയെ നീക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലിലെ തുടർ തോൽവികളുടെ പശ്ചാത്തലത്തിലാണ് ബ്ലാസ്റ്റേഴ് ഇത്തരമൊരു ആലോചനയിലേക്ക് എത്തിയത്. കാറ്റാലയ്ക്ക് കീഴിൽ ടൂർണമെന്റിൽ ഒരു ജയം പോലും ടീമിന് സ്വന്തമാക്കാനായിട്ടില്ല. മികായേൽ സ്റ്റാറേയ്ക്കു പകരക്കാരനായി കഴിഞ്ഞവർഷം മാർച്ചിലാണ് കാറ്റാല ബ്ലാസ്റ്റേഴ്സ് കോച്ചായെത്തിയത്. To advertise here, ഐഎസ്എല്ലിൽ ദയനീയമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. ആദ്യ ആറുകളിൽ അഞ്ചെണ്ണത്തിലും തോറ്റു. ഒരു മത്സരം സമനിലയിൽ കലാശിച്ചു. ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാൻ ടീമിനായിട്ടില്ല. ഒരു പോയന്റുമായി 13-ാം സ്ഥാനത്താണ് ടീമുള്ളത്. കഴിഞ്ഞദിവസം കൊച്ചിയിൽനടന്ന ഹോം മത്സരത്തിൽ പഞ്ചാബ് എഫ്.സി.യുടെ മുന്നിൽ 3-1നാണ് ബ്ലാസ്റ്റേഴ്‌സ് തകർന്നടിഞ്ഞത്. വിദേശതാരങ്ങളായ സാമിർ സെലിക്കോവിച്ച് (7), ബെഡെ ഓസുജി (18), ഡാനിയൽ റാമിറസ് (38) എന്നിവർ പഞ്ചാബിനായി ഗോളടിച്ചപ്പോൾ വിദേശതാരം ഫാളോ എൻഡേയയുടെ (65) വകയായിരുന്നു ബ്ലാസ്റ്റഴ്‌സിന്റെ ആശ്വാസഗോൾ. ടീം ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് കോച്ചിനെ പുറത്താക്കാൻ ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നത്. മാത്രമല്ല, അന്താരാഷ്ട്ര മത്സരങ്ങൾ കഴിഞ്ഞാണ് ഇനി ലീഗ് മത്സരങ്ങൾ പുഃനരാരംഭിക്കു. അതിനാൽ ഈ ഇടവേളയിൽ ടീമിനെ ചെറിയതോതിൽ അഴിച്ചുപണിയുകയും മാനേജ്മെന്റ് ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം. സ്‌പെയിനിനും സൈപ്രസിനുമായി അഞ്ഞൂറിലധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം കൂടിയാണ് കാറ്റാല. പിന്നീട് കോച്ചിങ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. യൂറോപ്പിലെ വിവിധ ക്ലബ്ബുകളിൽ പരിശീലക സേവനമനുഷ്ഠിച്ച ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. നിരാശാജനകമായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ 2024-25 ഐഎസ്എൽ സീസണിന് പിന്നാലെയാണ് കാറ്റാലയെത്തിയത്. എന്നാൽ കാറ്റാലയ്ക്കും ടീമിനെ രക്ഷിക്കാനാവാത്ത സ്ഥിതിയാണ്. ആറിൽ അഞ്ചും തോറ്റ് ടീം പരിതാപകരമായ അവസ്ഥയിലുമാണ്. Content Highlights: Kerala Blasters management considering parting ways with David Catala., The decision follows a series of consecutive defeats in the ISL., Catala failed to secure a single victory during his tenure., Catala was appointed as Mikael Stahre's successor in March last year. Published: 22 Mar 2026, 03:33 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആറിൽ അഞ്ചിലും തോറ്റ് ബ്ലാസ്റ്റേഴ്സ്, നേടിയത് ഒരു പോയന്റ് മാത്രം; കാറ്റാല പുറത്തേക്ക്?
M
MathrubhumiSource Link
about 2 months ago