ആലംപാടിയുടെ പച്ചപ്പ് കാക്കാൻമധുവാഹിനിയിൽ തടയണ ഒരുങ്ങുന്നു

ആലംപാടിയുടെ പച്ചപ്പ് കാക്കാൻമധുവാഹിനിയിൽ തടയണ ഒരുങ്ങുന്നു

ചെർക്കള: ചെങ്കള പഞ്ചായത്തിലെ പ്രധാന കാർഷികമേഖലയായ ആലംപാടിയുടെ പച്ചപ്പ് കാക്കുന്നതിന് മധുവാഹിനി പുഴയിൽ തടയണ ഒരുങ്ങുന്നു. കാസർകോട് വികസന പാക്കേജിൽപ്പെടുത്തി 1.81 കോടി രൂപ ചെലവിലാണ് തടയണ പണിയുന്നത്. നാടിന്റെ ദീർഘകാലത്തെ ആവശ്യവും കർഷകരുടെ സ്വപ്നവുമാണ് പൂവണിയുന്നത്. 26 മീറ്റർ നിളത്തിലുള്ള തടയണയ്ക്ക് 2.6 മീറ്റർ ഉയരമുണ്ടാകും. ഫൈബർ ഷട്ടറുകളാണ് വെള്ളം തടഞ്ഞ് നിർത്തുന്നതിന് ഉപയോഗിക്കുക. To advertise here, ഷട്ടറുകൾ സൂക്ഷിക്കുന്നതിന് തടയണയ്ക്ക് സമീപം ഷെഡും പണിയും. ചെങ്കള ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ആലംപാടിയിൽ തടയണ പണിയാനായി ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യുടെ ഇടപെടലുകളെത്തുടർന്നാണ് കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി തടയണ പണിയാൻ തുക അനുവദിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉണർന്ന് പ്രവർത്തിച്ചതിനാൽ തുടർപ്രവർത്തനങ്ങൾക്ക് വേഗം വരുത്താനും കഴിഞ്ഞു. കടുത്ത വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ആലംപാടി, എരിയപ്പാടി, നാലത്തടുക്ക തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്കും കർഷകർക്കും തടയണ ഏറെ ആശ്വാസമാകും. മധുവാഹിനി പുഴയിൽ ആലംപാടിയിൽ റോഡ് പാലത്തിന് പടിഞ്ഞാറ് ഭാഗത്തായാണ് തടയണ പണിയുന്നത്. തടയണ പൂർത്തിയായി വെള്ളം കെട്ടിനിർത്തുന്നതോടെ കിലോമീറ്ററുകളോളമുള്ള പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് ഉയരും. തടയണ പണിയുന്ന സ്ഥലത്ത് എല്ലാവർഷവും വെള്ളം സംഭരിക്കാൻ ചാക്ക് തടയണ പണിയാറുണ്ട്. ചെങ്കള പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സാമ്പത്തിക സഹകരണത്തോടെയാണ് മണൽച്ചാക്കുകൾ നിരത്തി തടയണ പണിതിരുന്നത്. തടയണ നിർമ്മാണം നടക്കുന്നതിനാൽ ഇക്കുറി ചാക്ക് തടയണ പണിതിരുന്നില്ല. ആലംപാടി, നാലത്തടുക്ക, എരിയപ്പാടി വയലുകളിൽ രണ്ടുവിള നെൽക്കൃഷിയെടുക്കുന്ന നിരവധി കർഷകരുണ്ട്. നെൽക്കൃഷി കഴിഞ്ഞാൽ വയലുകളിൽ ഏറെയും പച്ചക്കറി കൃഷിക്കായി വഴിമാറും. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട്. വേനൽക്കാലങ്ങളിൽ വയലുകളിൽ കുമ്പളം, വെള്ളരി, മത്തൻ, വെണ്ട, ചീര, കക്കിരി തുടങ്ങിയ പച്ചക്കറികൾ നിറഞ്ഞുകിടക്കുന്നത് കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. മധുവാഹിനി പുഴയിൽ കുഴിയെടുത്ത് മോട്ടോർ വച്ചാണ് പച്ചക്കറിപ്പാടത്ത് വെള്ളമെത്തിക്കുന്നത്. താത്‌കാലിക തടയണ ഇക്കുറി പണിയാത്തതിനാൽ പ്രദേശത്തെ കിണറുകളിൽ ഉൾപ്പെടെ വെള്ളം നേരത്തേതന്നെ കുറഞ്ഞിട്ടുണ്ട്. Published: 20 Apr 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആലംപാടിയുടെ പച്ചപ്പ് കാക്കാൻമധുവാഹിനിയിൽ തടയണ ഒരുങ്ങുന്നു —… | Boolokam