ആലത്തിയൂർ : ഹനുമാൻകാവിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ആഞ്ജനേയ സംഗീതോത്സവം ആരംഭിച്ചു. പ്രശസ്ത വയലിൻ കലാകാരനും ആകാശവാണി ടോപ് എ ഗ്രേഡ് ആർട്ടിസ്റ്റുമായ സി.എസ്. അനുരൂപ് ഉദ്ഘാടനംചെയ്തു. ക്ഷേത്രം മേൽശാന്തി പെരിഞ്ചേരി അനൂപ് നമ്പൂതിരി ഭദ്രദീപം തെളിച്ചു. ആഘോഷകമ്മിറ്റി പ്രസിഡന്റ് ഗോപിനാഥൻ നമ്പ്യാർ, പി. ശശിധരൻ, എം.കെ. രാമകൃഷ്ണൻ, പി. ഹരീഷ്, ടി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. 150-ഓളം കലാകരന്മാർ ആദ്യദിവസം ശാസ്ത്രീയസംഗീതം, കഥകളി സംഗീതം, അഷ്ടപദി, സോപാനസംഗീതം, ഉപകരണസംഗീതം, ഭജൻസ് എന്നിവയിൽ സമർപ്പണം നടത്തി. രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ എട്ടിന് സംഗീതോത്സവം ആരംഭിക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം നടന്നു. രാവിലെ താന്ത്രികച്ചടങ്ങുകൾക്കുശേഷം ഉച്ചയ്ക്ക് 12.30-ന് നടയടച്ചു. രാത്രി തിരുവാലത്തൂർ നവനീത് മാരാരുടെ പ്രത്യേക തായമ്പക ഉണ്ടായി. തായമ്പകയ്ക്കുശേഷം കലാപരിപാടികളും ഉണ്ടായി. താന്ത്രികച്ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രിമാരായ കൽപ്പുഴ ശങ്കരൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. To advertise here, Published: 03 Apr 2026, 03:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആലത്തിയൂർ ഹനുമാൻകാവിൽ ആഞ്ജനേയ സംഗീതോത്സവം ആരംഭിച്ചു
M
MathrubhumiSource Link
about 1 month ago