ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: പൊട്ടിക്കരഞ്ഞ് സജി ജോസഫ്, രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: പൊട്ടിക്കരഞ്ഞ് സജി ജോസഫ്, രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കും

M
MathrubhumiSource Link
ആലപ്പുഴ: ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഡിസിസിയിൽ രാജി. കുട്ടനാട്‌ സീറ്റ് ജോസഫ് വിഭാഗത്തിന് വിറ്റുവെന്ന് ആരോപിച്ചാണ് രാജി. ഡിസിസി വൈസ് പ്രസിഡന്റ്‌ സജി ജോസഫ് വിമതനായി മത്സരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ പേർ രാജിവെക്കുമെന്ന് അദ്ദേഹം അറിയിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കുട്ടനാട്ടിലെ ജനങ്ങൾ കഴിഞ്ഞ കാലങ്ങളിലെ തെറ്റ് തിരുത്തുമെന്നും ഏപ്രിൽ ഒൻപതിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ താൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിൽ നിന്ന് ഏറ്റെടുത്ത് കോൺഗ്രസ് മത്സരിക്കണമെന്ന് ദീർഘനാളായി പാർട്ടിയിൽ മുറവിളി ഉയർന്നിരുന്നു. പ്രകടനം വരെ നടക്കുകയുണ്ടായി. To advertise here, വൈകാരികമായ രംഗങ്ങൾക്കാണ് സജി ജോസഫിന്റെ വാർത്താസമ്മേളനം സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് പ്രസ്ഥാനത്തെക്കുറിച്ച് പരാമർശിക്കവെ അദ്ദേഹം പൊട്ടിക്കരഞ്ഞു. താൻ ജനിച്ച അന്ന് മുതൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്നും അത്രയധികം ത്യാഗം സഹിച്ചാണ് ഈ പ്രസ്ഥാനത്തിൽ നിന്നിട്ടുള്ളതെന്നും അദ്ദേഹം പൊട്ടക്കരഞ്ഞുക്കൊണ്ട് പറഞ്ഞു. ലാത്തി ചാർജുകൾക്കിടയിൽ നിന്ന് ഓടിയൊളിക്കുകയോ കൂട്ടത്തിലുള്ള ആർക്കെങ്കിലും തല്ല് മേടിച്ചുക്കൊടുക്കുകയോ ചെയ്തിട്ടില്ല. പ്രസ്ഥാനത്തെയും നേതാക്കൻമാരെയോ കുറ്റം പറയാൻ തനിക്ക് സാധിക്കത്തില്ല. എന്നാൽ കുട്ടനാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനം രക്ഷിക്കാനാണ് താൻ ജനവിധി തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വലിയ സാമ്പത്തിക ശക്തികൾക്കെതിരെയുള്ള പോരാട്ടമാണിതെന്നും പ്രചാരണത്തിന് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നോടൊപ്പം നിരവധി പ്രവർത്തകരും നേതാക്കളും പാർട്ടി വിടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മത്സരരംഗത്ത് നിന്ന് പിന്മാറാനുള്ള യാതൊരു സാധ്യതയുമില്ലെന്നും ഇതുവരെ മുതിർന്ന നേതാക്കളാരും തന്നെ ബന്ധപ്പെട്ട് അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സജി ജോസഫ് വ്യക്തമാക്കി. കുട്ടനാട്ടിലെ സാധാരണക്കാരായ ജനങ്ങൾ ഒന്നടങ്കം തന്നോടൊപ്പം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്ന് പുറത്തുപോകുന്നതിൽ വിഷമമുണ്ടെങ്കിലും ഇന്ന് തന്നെ രാജിക്കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ കുട്ടനാട് മണ്ഡലത്തിൽ യുഡിഎഫിന് ശക്തമായ വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്. Content Highlights: Saji Joseph resigns from Congress protesting seat allocation to Joseph faction, Decision to contest as an independent candidate in the Kuttanad constituency, Claims of massive support from party workers and local voters, Emotional breakdown during press conference highlighting his long-term loyalty to Congress Published: 18 Mar 2026, 02:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: പൊട്ടിക്കരഞ്ഞ് സജി ജോസഫ്, ര… | Boolokam