ആലപ്പുഴ: ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും മുൻ മന്ത്രി ജി. സുധാകരന്റെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിലെ പാർട്ടി സഖാക്കൾ ഏതെങ്കിലും വ്യക്തിയെ ചാരിയല്ല, മറിച്ച് പ്രസ്ഥാനത്തോടൊപ്പമാണ് ഉറച്ചുനിൽക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിൽ സംഭവിക്കുന്ന ഇത്തരം വ്യതിയാനങ്ങൾ വ്യക്തിപരമായ ജീർണതയുടെ ഭാഗമാണെന്നും അത് ആ നിലയ്ക്ക് തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു. To advertise here, പുന്നപ്രവയലാർ സമരസേനാനികളുടെ മണ്ണായ ആലപ്പുഴ, ചരിത്രപരമായ പ്രതിസന്ധികളിലൊക്കെയും പാർട്ടിക്കൊപ്പം ഉറച്ചുനിന്ന ജില്ലയാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഇവിടുത്തെ ജനങ്ങൾക്ക് പാർട്ടിയോടുള്ള പ്രതിബദ്ധതയും ആവേശവും വളരെ വലുതാണ്. ദൈനംദിന പാർട്ടി ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിയാത്ത സാധാരണ ജനങ്ങൾ പോലും ഒരു പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിക്കുവേണ്ടി അത്ഭുതകരമായ രീതിയിൽ അണിനിരക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജി. സുധാകരൻ ഉന്നയിച്ച വോട്ട് കണക്കുകളെയും മുഖ്യമന്ത്രി പരിഹസിച്ചു. ബിജെപിയിൽ നിന്ന് 5000 വോട്ടും സിപിഎമ്മിൽ നിന്ന് 15000 വോട്ടും ലഭിക്കുമെന്ന സുധാകരന്റെ അവകാശവാദം കോൺഗ്രസ് നേതാക്കളുമായി ചേർന്ന് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പിണറായി വിജയൻ ആരോപിച്ചു. ബിജെപിയുടെ വോട്ടുകളെ ആശ്രയിച്ച് ജയിക്കാൻ കണക്കുകൂട്ടുന്നതിലൂടെ അദ്ദേഹം ബിജെപിയുടെയും കൂടി സ്ഥാനാർഥിയായി മാറുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി വിമർശിച്ചു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയുടെ സഹായം തേടുന്നത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഗതികേടാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അമ്പലപ്പുഴ പോലുള്ള എൽഡിഎഫ് കോട്ടകളിൽ ഇത്തരം കുതന്ത്രങ്ങൾ പയറ്റുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് തുറന്നുകാട്ടുന്നത്. ബിജെപി വോട്ട് വാങ്ങാൻ സ്വതന്ത്രവേഷം കെട്ടുന്നത് കോൺഗ്രസിന്റെയും സുധാകരന്റെയും സംയുക്ത തീരുമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവസരവാദികളുടെ നിലപാടുകൾക്ക് ആലപ്പുഴയിൽ ഒരിടത്തും വോട്ട് ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ആളുകളെ സ്വീകരിച്ച് പാർട്ടിയെ തകർക്കാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അത് നടപ്പാകില്ല. പ്രസ്ഥാനത്തിന്റെ കരുത്ത് ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ പ്രാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Chief Minister Pinarayi Vijayan condemns G Sudhakaran's political stance in Alappuzha. Read the full analysis of the LDF's strategy against opportunism. Published: 01 Apr 2026, 11:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആലപ്പുഴയിൽ അവസരവാദികൾക്ക് സ്ഥാനമില്ല; ജി സുധാകരനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
M
MathrubhumiSource Link
about 1 month ago