ആലയുടെ ദേശീയ കഥപറച്ചിലുത്സവം ഏപ്രിൽ 11,12 തീയതികളിൽ

ആലയുടെ ദേശീയ കഥപറച്ചിലുത്സവം ഏപ്രിൽ 11,12 തീയതികളിൽ

M
MathrubhumiSource Link
Last Updated: 08 April 2026, 05:09 PM IST മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും, എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. . മുളന്തുരുത്തിയിലെ ആല ബദൽ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന ദേശീയ കഥപറച്ചിലുത്സവം 'ഫെസ്റ്റ'യുടെ (ഫെസ്റ്റിവൽ ഓഫ് സ്റ്റോറിടെല്ലിംഗ് അറ്റ് ആല) ഏപ്രിൽ 11,12 തീയതികളിൽ നടക്കും. പ്രശസ്ത സാഹിത്യകാരൻ സക്കറിയഉദ്ഘാടനം നിർവഹിക്കും. ആല ക്യാമ്പസിലെ മൂന്ന് വേദികളിലും, മുളന്തുരുത്തി പഞ്ചായത്തിന്റെ തുറന്ന അരങ്ങിലുമാണ് പരിപാടികൾ. To advertise here, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന തരത്തിലുള്ള 43 തത്സമയ കഥപറച്ചിൽ സെഷനുകൾ, വർക്ക്‌ഷോപ്പുകൾ, സംഗീതപരിപാടികൾ, ജയന്റ് പപ്പറ്റ് പരേഡ് എന്നിവ അരങ്ങേറും. വ്യത്യസ്ത ജീവിത മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ശ്രദ്ധേയ വ്യക്തികൾ അവരുടെ ജീവിതത്തിൽ നിന്നുള്ളതോ, അവരെ സ്വാധീനിച്ചതോ ആയ അനുഭവങ്ങളോ കഥകകളോ പങ്കുവയ്ക്കാനെത്തുന്നു എന്നതാണ് ഫെസ്റ്റയെ ശ്രദ്ധേയമാക്കുന്നത്. ഫെസ്റ്റയിൽ അവതരിപ്പിക്കപ്പെടുന്ന കഥകൾ, അഭിമുഖങ്ങൾ, ശിൽപശാലകൾ, സംഗീതപരിപാടികൾ എന്നിവയുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനിലൂടെ ഉത്സവ ദിവസങ്ങൾക്കപ്പുറത്തേക്കും അവ ലഭ്യമാക്കും. മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും, എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. Content Highlights: National storytelling festival held in Mulanthuruthy on April 11-12, 2026., Features 43 live storytelling sessions, workshops, and music performances., Highlights include a giant puppet parade and digital documentation of events., Supported by Mulanthuruthy Grama Panchayat and Ernakulam DTPC. Published: 08 Apr 2026, 05:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആലയുടെ ദേശീയ കഥപറച്ചിലുത്സവം ഏപ്രിൽ 11,12 തീയതികളിൽ — Mathr… | Boolokam