ആലിയാ ഭട്ടിന്റെ സഹോദരി ഷഹീൻ ഭട്ടും കാമുകൻ ഇഷാൻ മെഹ്‌റയും വിവാഹിതരാകുന്നു; വികാരാധീനയായി താരം

ആലിയാ ഭട്ടിന്റെ സഹോദരി ഷഹീൻ ഭട്ടും കാമുകൻ ഇഷാൻ മെഹ്‌റയും വിവാഹിതരാകുന്നു; വികാരാധീനയായി താരം

Lifestyle Desk Last Updated: 17 April 2026, 05:54 PM IST ഒരുവർഷം മുമ്പാണ് ഇരുവരും പ്രണയം വെളിപ്പെടുത്തിയത് വിവാഹനിശ്ചയത്തിന് ശേഷം ഷഹീൻ ഭട്ടും ഇഷാൻ മെഹ്റയും, ആലിയാ ഭട്ട് | Photos: instagram ബോ ളിവുഡ് താരം ആലിയാ ഭട്ടിന്റെ സഹോദരി ഷഹീൻ ഭട്ടും കാമുകൻ ഇഷാൻ മെഹ്‌റയും വിവാഹിതരാകുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഷഹീൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റിൽ കമന്റുകളിട്ടത്. To advertise here, ഷഹീന്റെ പോസ്റ്റ് ആലിയാ ഭട്ട് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു. താൻ വികാരാധീനയാണെന്ന് പറഞ്ഞുകൊണ്ടാണ് ആലിയ, സഹോദരിയുടെ വിവാഹനിശ്ചയ പോസ്റ്റ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചത്. 'നമ്മൾ പരസ്പരം വല്ലാതെ ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു' എന്നാണ് ഷഹീൻ ഭട്ട് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.  ആലിയാ ഭട്ടിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി നടി പരിണീതി ചോപ്ര, സംവിധായിക സോയാ അക്തർ, സംരംഭക നവ്യാ നന്ദ, നടി ഷനായാ കപൂർ, അനന്യ പാണ്ഡെ എന്നിവർ ഷഹീനും ഇഷാനും ആശംസകൾ നേർന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്റുകളിട്ടു.  കൃത്യം ഒരുവർഷം മുമ്പ് ഏപ്രിലിലാണ് ഷഹീനും ഇഷാനും പ്രണയം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഇരുവരും പ്രണയം തുറന്നുപറഞ്ഞത്. ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പമാണ് ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. കൊമേഡിയനായ രോഹൻ ജോഷിയുമായി ഷഹീൻ പ്രണയത്തിലായിരുന്നു. രണ്ട് വർഷം മുമ്പാണ് ഇരുവരും പിരിഞ്ഞത്. അന്താരാഷ്ട്ര നീന്തൽ താരമായിരുന്ന ഇഷാൻ മെഹ്‌റ നിലവിൽ മുംബൈയിൽ ഫിറ്റ്‌നസ് കോച്ചായി ജോലി ചെയ്യുകയാണ്. ആലിയാ ഭട്ട് ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖ താരങ്ങളുടെ ട്രെയിനറാണ് ഇഷാൻ. Content Highlights: Alia Bhatt’s sister, author Shaheen Bhatt, has officially announced her engagement to fitness coach Ishan Mehra. Shaheen shared heartwarming photos on Instagram, captioned "We liked each other a bit too much," sparking an emotional reaction from Alia Bhatt. Bollywood celebrities including Parineeti Chopra and Ananya Panday congratulated the couple, who made their relationship public exactly a year ago. Published: 17 Apr 2026, 05:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആലിയാ ഭട്ടിന്റെ സഹോദരി ഷഹീൻ ഭട്ടും കാമുകൻ ഇഷാൻ മെഹ്‌റയും വി… | Boolokam