ആലിയിറക്കം തീരത്തെ അനധികൃത നിർമാണം പൊളിച്ചുനീക്കി

ആലിയിറക്കം തീരത്തെ അനധികൃത നിർമാണം പൊളിച്ചുനീക്കി

M
MathrubhumiSource Link
വർക്കല : ചിലക്കൂർ ആലിയിറക്കം കടൽത്തീരത്തെ അനധികൃത നിർമാണം നഗരസഭ പൊളിച്ചുനീക്കി. തീരത്തോടുചേർന്നാണ് തീരപരിപാലന നിയമങ്ങൾ ലംഘിച്ച് നിർമാണം നടത്തിയത്. To advertise here, താബൂക്ക് ഉപയോഗിച്ച് കെട്ടിത്തിരിച്ച് കമ്പികൾ സ്ഥാപിച്ച് ഷീറ്റ് പാകിയാണ് നിർമാണം നടത്തിയത്. തറഭാഗം കോൺക്രീറ്റിട്ട് ബലപ്പെടുത്തുകയും ചെയ്തിരുന്നു. ആലിയിറക്കം തീരത്തേക്കുള്ള റോഡ് അവസാനിക്കുന്ന ഭാഗത്ത് കുന്നിനു തൊട്ടുതാഴെയായിരുന്നു നിർമാണം. ജനുവരിയിലാണ് നിർമാണം തുടങ്ങിയത്. അപ്പോൾത്തന്നെ പരാതി ഉയർന്നിരുന്നു. ജനുവരിയിൽ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും നിർമാണം തുടരുകയായിരുന്നു. മുനിസിപ്പൽ ആക്ട് പ്രകാരം സ്റ്റോപ്പ് മെമ്മോയും ഹിയറിങ് നോട്ടീസും നൽകിയെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് പൊളിച്ചുനീക്കാൻ നഗരസഭ തീരുമാനിച്ചത്. നഗരസഭാ സെക്രട്ടറി ജി.മിത്രന്റെ നേതൃത്വത്തിൽ മുനിസിപ്പൽ എൻജിനിയർ സന്തോഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പ്രസന്നകുമാർ, ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പൊളിച്ചുനീക്കാൻ നടപടി സ്വീകരിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിർമാണം പൂർണമായി പൊളിച്ചുനീക്കി. പോലീസും സ്ഥലത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ പാപനാശം മേഖലയിൽ അനധികൃത നിർമാണങ്ങൾ വർധിച്ചിട്ടുണ്ട്. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ഉദ്യോഗസ്ഥർ അറിയിച്ചു. Published: 29 Mar 2026, 01:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആലിയിറക്കം തീരത്തെ അനധികൃത നിർമാണം പൊളിച്ചുനീക്കി — Mathrub… | Boolokam