ആവേശം അലയടിച്ച്‌ കൊട്ടിക്കലാശം

ആവേശം അലയടിച്ച്‌ കൊട്ടിക്കലാശം

M
MathrubhumiSource Link
തിരഞ്ഞെടുപ്പാവേശം മാനംമുട്ടെ To advertise here, ചാരുംമൂട് : അണികളുടെ ആവേശം അലയടിച്ച വലിയ ജനക്കൂട്ടമാണ് മാവേലിക്കര നിയോജകമണ്ഡലത്തിലെ കൊട്ടിക്കലാശത്തിന് ചാരുംമൂട് ജങ്ഷനിൽ എത്തിച്ചേർന്നത്. ചൊവ്വാഴ്ച വൈകീട്ടു നാലോടെ ചെറുസംഘങ്ങളായി എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികളുടെ പ്രവർത്തകർ കൊടികളേന്തി തൊപ്പികളുമണിഞ്ഞ് ബാനറുകളുമായി ചാരുംമൂട്ടിൽ എത്തിത്തുടങ്ങിയിരുന്നു. രാവിലെ മുതലുള്ള റോഡ്ഷോ അവസാനിപ്പിച്ച് നാലരയോടെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.എസ്. അരുൺകുമാറും യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. മുത്താര രാജും സ്ഥലത്തെത്തി. ഇരുവരും ക്രെയിന്റെ തൊട്ടികളിൽക്കയറി ഉയരത്തിൽനിന്നാണ് എല്ലാവരെയും അഭിവാദ്യംചെയ്തത്‌. ഈ സമയത്ത് നൂറുകണക്കിനു പ്രവർത്തകരും കാണികളും തിങ്ങിനിറഞ്ഞതോടെ കെ.പി. റോഡിലും കൊല്ലം-തേനി ദേശീയപാതയിലും ഗതാഗതം തടസ്സപ്പെട്ടു. അഞ്ചിനാണ്‌ എൻ.ഡി.എ. സ്ഥാനാർഥി കെ. അജിമോൻ എത്തിയത്. ഇതോടെ എൻ.ഡി.എ. പ്രവർത്തകരും ആവേശത്തിലായി. നേതാക്കൾക്കൊപ്പം വാഹനത്തിന്റെ മുകളിൽ കയറിനിന്നാണ് അജിമോൻ എല്ലാവരെയും അഭിവാദ്യം ചെയ്തത്. അനൗൺസ്‌മെന്റും വാദ്യമേളങ്ങളും മുദ്രാവാക്യം വിളികളും മുഖരിതമായതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. ആട്ടവും പാട്ടുമൊക്കെയായി ചെറിയ കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ കൊട്ടിക്കലാശത്തിനു കൊഴുപ്പേകി. വിവിധ വിഷയങ്ങളിലുള്ള ഫ്ളക്‌സുകളും പ്ലക്കാർഡുകളും പ്രവർത്തകർ ഉയർത്തുന്നുണ്ടായിരുന്നു. വൻ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. കൊട്ടിക്കലാശത്തിനുശേഷം ഏറെ പണിപ്പെട്ടാണ് കെ.പി. റോഡിലെയും കൊല്ലം-തേനി ദേശീയപാതയിലെയും ഗതാഗതതടസ്സം ഒഴിവാക്കിയത്. മാവേലിക്കര : കൊട്ടിക്കലാശത്തിനായി മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ ചാരുംമൂട്ടിലാണ് കേന്ദ്രീകരിച്ചതെങ്കിലും മാവേലിക്കരയിൽ പ്രവർത്തകരുടെ ആവേശത്തിനു കുറവുണ്ടായില്ല. നഗരഹൃദയമായ മിച്ചൽ ജങ്ഷന്റെ പടിഞ്ഞാറുഭാഗത്ത് യു.ഡി.എഫിന്റെയും തെക്കുഭാഗത്ത്‌ എൻ.ഡി.എ.യുടെയും കിഴക്കും വടക്കും ഭാഗങ്ങളിൽ എൽ.ഡി.എഫിന്റെയും നേതാക്കളും പ്രവർത്തകരും കേന്ദ്രീകരിച്ചു. വർണബലൂണുകളും കൊടികളും വാദ്യമേളങ്ങളും കൊട്ടിക്കലാശത്തിനു കൊഴുപ്പേകി. വൈകുന്നേരം നാലുമുതൽതന്നെ പ്രവർത്തകർ ജങ്ഷനിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ആറിനു പോലീസ് മുന്നറിയിപ്പു വിസിൽ മുഴക്കിയതോടെ കൊട്ടിക്കലാശത്തിനു സമാപനമായി. Published: 08 Apr 2026, 02:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആവേശം അലയടിച്ച്‌ കൊട്ടിക്കലാശം — Mathrubhumi | Boolokam | Boolokam