ആവേശം നിറച്ച് ആരിയങ്കാവ് പൂരം

ആവേശം നിറച്ച് ആരിയങ്കാവ് പൂരം

M
MathrubhumiSource Link
ഷൊർണൂർ : കത്തിക്കയറിയ വേനൽ ചൂടിലും ചോരാത്ത ആവേശമായിരുന്നു ആരിയങ്കാവ് പൂരത്തിന്. പുരുഷാരത്തിന് മുൻപിൽ നിറഞ്ഞാടിയ കുതിരകളി പൂരപ്രേമികൾക്ക് വിസ്‌മയമായി. ഉച്ചയോടെ മുണ്ടായകൊടിച്ചി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയതോടെ പൂരാവേശത്തിന് തിരികൊളുത്തി. പിന്നീട് കുതിരകളിക്കെത്തിയ കുതിരക്കോലങ്ങളെ തിരുമുറ്റത്തുനിന്ന് കയറ്റി. ഉച്ചയോടെ മുണ്ടായകൊടിച്ചി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയതോടെ പൂരാവേശം തുടങ്ങി. To advertise here, ഇതോടെ പൂരത്തിനെത്തുന്ന കുതിരകൾ അവരവർക്ക് അനുവദിച്ച സമയത്തിനനുസരിച്ച് ദേവിക്ക് മുൻപിൽ ആവേശത്തോടെ കളിച്ചു. കാരക്കാട്, കവളപ്പാറ, മുണ്ടായ, ഷൊർണൂർ, ത്രാങ്ങാലി, ചുഡുവാലത്തൂർ, കൂനത്തറ, ചെറുകാട്ടുപുലം, വെള്ളിയാട്, നെടുങ്ങോട്ടൂർ, മാന്നനൂർ, പനയൂർ ദേശങ്ങളിൽ നിന്നാണ് കുതിരകളെത്തുക. രാവിലെ ഉഷഃപൂജയോടെ പൂരത്തിനായി ക്ഷേത്രം തുറന്നു. പിന്നീട് കൂട്ടുപായസം, 101 കതിനവെടിക്കുശേഷം രാവിലെ പൂതൻ, തിറ, കുമ്മാട്ടിക്കളികൾ എത്തി ദേവിയെ തൊഴുത് മടങ്ങി. പിന്നീട് പഞ്ചവാദ്യം, തിരുവാഭരണം ചാർത്തൽ എന്നിവയുമുണ്ടായി. അതിനുശേഷം മുണ്ടായ കുതിരയെ പടിഞ്ഞാറേ നടക്ക് മുൻപിലായി പുറത്ത് വരവേറ്റു. ഇതോടെ തിരുമുറ്റത്തുനിന്ന് കുതിരകളെ തൊഴുകിച്ച് കയറ്റി. എറുപ്പെ ശിവക്ഷേത്രനടയിൽ കേളി, പഞ്ചവാദ്യം, കവളപ്പാറ കാരക്കാട് കുതിരകളുടെ അകമ്പടിയോടെ വേല എഴുന്നള്ളിപ്പ് എന്നിവയുമുണ്ടായി. അഞ്ചോടെ ചെറുകാട്ടുപുലം, കൂനത്തറ തെക്കുംമുറി, കൂനത്തറ വടക്കുംമുറി ദേശക്കുതിരകളുടെ എഴുന്നള്ളിപ്പും നടന്നു. ആറരയോടെ ത്രാങ്ങാലി വേലയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. പിന്നീട് താലപ്പൊലിയുടെയും മേളത്തിന്റെയും അകമ്പടിയോടെ മുണ്ടായക്കുതിരയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. വാണിയംകുളം, കാരക്കാട്, എടക്കോട്, കല്ലിപ്പാടം ദേശങ്ങളിൽ നിന്നുള്ള ഇണക്കാളകളുടെ വരവുമുണ്ടായി. എട്ടിന് കമ്പം കത്തിച്ചു. രാത്രി നാഗസ്വരം, ഇരട്ടത്തായമ്പക എന്നിവയുമുണ്ടായി. ഞായറാഴ്ച പുലർച്ചെ 2.15-ന് കേളി, 2.30-ന് മേളത്തിന്റെ അകമ്പടിയോടെ കവളപ്പാറയിൽനിന്ന് വേല ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടർന്ന് കുതിരകളെ തൊഴുകിച്ച് വിടവാങ്ങുന്നതോടെ പൂരത്തിന് സമാപനമാകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആവേശം നിറച്ച് ആരിയങ്കാവ് പൂരം — Mathrubhumi | Boolokam | Boolokam