കുറുപ്പംപടി : സംസ്ഥാനത്തെ ഗോത്ര, തോട്ടംമേഖലയിലെ വിദ്യാർഥികളുടെ സമഗ്രോന്നമനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസവകുപ്പ് കുറുപ്പംപടി ഡയറ്റിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാല 'എസ്പരാൻസ-26' സമാപിച്ചു. ചിന്തകൾക്കും ആവിഷ്കാരത്തിനും ഇടം ഒരുക്കിയ ശില്പശാലയിൽ മാമലകണ്ടം ഗവ. ഹൈസ്കൂൾ, നേര്യമംഗലം ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ 62 വിദ്യാർഥികളും അധ്യാപകരും റിസോഴ്‌സ് പേഴ്‌സൺമാരും പങ്കെടുത്തു. വിദ്യാർഥികളുടെ സമഗ്ര ഗുണമേന്മാ മികവ് ലക്ഷ്യമാക്കി നടന്നുവരുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയാണിത്. കവളങ്ങാട് പഞ്ചായത്തംഗം പി.എം. കണ്ണന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ബിന്ദുജോർജ് ഉത്ഘാടനം ചെയ്തു. To advertise here, കുൽസുസലീം മുഖ്യസന്ദേശം നൽകി. ഡയറ്റ് പ്രിൻസിപ്പൽ ജി.എസ്. ദീപ, ഫാക്കൽറ്റിമാരായ രേവമ്മ പി. ദാസ്, ഡോ. ഇന്ദുപിള്ള, എസ്. സജിത, വി.ആർ. ലൈജു, കെ.പി. രോഷ്‌നി എന്നിവർ പങ്കെടുത്തു. 'ആരോഗ്യം ആനന്ദം' എന്ന വിഷയത്തിൽ ഡോ. ഷിബു ബാലകൃഷ്ണൻ, ദി ആർട്ട് ഓഫ് സ്പീക്കിങ് എന്ന വിഷയത്തിൽ കെ.എസ്. ദിവ്യരാജ്, എസ്. അനഘ, കെ.പി. ജിഷ, പ്രജിത്ത് എസ്. നായർ എന്നിവർ ക്ലാസെടുത്തു. Published: 16 Mar 2026, 02:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
